അമിത ജോലിഭാരം; മൈസൂരിൽ ആരോഗ്യപ്രവർത്തകൻ ആത്മഹത്യ ചെയ്തു
ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൈസൂർ ജില്ലയിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കിലാണ്. ഇതോടെ ജില്ലയിൽ കൊവിഡ് പ്രതിരോധ നടപടികൾ നിലച്ചു.
ബംഗളൂരു: അമിത ജോലിഭാരം താങ്ങാനാവാതെ മൈസൂരിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. നഞ്ചങ്കോട് താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ.നരേന്ദ്രയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. റാപ്പിഡ് ടെസ്റ്റ് ടാർഗറ്റ് തികയ്ക്കാൻ സാധിക്കാഞ്ഞതിനാൽ സീനിയർ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൈസൂർ ജില്ലയിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കിലാണ്. ഇതോടെ ജില്ലയിൽ കൊവിഡ് പ്രതിരോധ നടപടികൾ നിലച്ചു.