ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാനദണ്ഡം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. ഇത് പ്രകാരം കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും അടച്ചിടാനാണ് നിർദ്ദേശം.

തുറക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ
 • പ്രതിരോധം, കേന്ദ്ര സായുധ സേനകൾ
 • ട്രഷറി സ്ഥാപനങ്ങൾ (കുറച്ച് ജീവനക്കാർ മാത്രം)
 • സിഎൻജി, എൽപിജി, പിഎൻജി തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങൾ
 • ദുരന്ത നിവാരണ സേന
 • നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ
 • അതിർത്തിയിലും വിമാനത്താവളത്തിലും തുറമുഖങ്ങളിലെയും കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രങ്ങൾ
 • ജിഎസ്‌ടിഎൻ
 • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
 • ആർബിഐ നിയന്ത്രണത്തിലുള്ള സാമ്പത്തിക മാർക്കറ്റുകൾ

തുറന്ന് പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ
 • പൊലീസ്, ഹോം ഗാർഡ്, ഫയർ ആന്റ് റസ്ക്യു സേനകൾ
 • ജില്ലാ ഭരണകേന്ദ്രങ്ങൾ
 • ട്രഷറികൾ
 • വൈദ്യുതി, വാട്ടർ, സാനിറ്റേഷൻ
 • തദ്ദേശ ഭരണ സ്ഥാപനങ്ങൾ