Asianet News MalayalamAsianet News Malayalam

യശ്വന്ത്പൂർ എക്സ്പ്രസിൽ കോവിഡ് രോഗി; റൂട്ട് മാപ്പ് നൽകാതെ തമിഴ്നാട്

മാ‍‍ർച്ച് 17- നാണ് യുവതി ട്രെയിനിൽ യാത്ര ചെയ്തത്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ഇതുവരെ കേരള സർക്കാരുമായി ബഡപ്പെടുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ല. 

covid patient travelled in kannur express
Author
Chennai, First Published Mar 23, 2020, 3:00 PM IST

കോയമ്പത്തൂർ: ബെം​ഗളൂരുവിൽ നിന്നും കണ്ണൂരിലേക്കുള്ള യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിൽ കൊവിഡ് ബാധിച്ചയാൾ സഞ്ചരിച്ച സംഭവത്തിൽ തുടർ‌നടപടി സ്വീകരിക്കാതെ തമിഴ്നാട് സർക്കാർ. കോവിഡ് ബാധിതയായ കോയമ്പത്തൂർ സ്വദേശിനിയായ യുവതിയാണ് നൂറുകണക്കിന് മലയാളികൾ സ്ഥിരമായി സഞ്ചരിക്കുന്ന കണ്ണൂ‍‍‍‌‍ർ എക്സ്പ്രസിൽ ബെം​ഗളൂരു മുതൽ കോയമ്പത്തൂർ വരെ സഞ്ചരിച്ചത്. 

രോ​ഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയ ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചപ്പോൾ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബെം​ഗളൂരുവിൽ ജോലി ചെയ്യുന്ന ഇവർ യശ്വന്ത്പൂർ എക്സ്പ്രസിലാണ് കോയമ്പത്തൂരിലെത്തിയത് എന്ന വിവരം ലഭിച്ചത്. മാ‍‍ർച്ച് 17- നാണ് യുവതി ട്രെയിനിൽ യാത്ര ചെയ്തത്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ഇതുവരെ കേരള സർക്കാരുമായി ബഡപ്പെടുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ല.  യുവതിയുടെ റൂട്ട് മാപ്പ് പുറത്തിറാക്കാനുള്ള നടപടികളും തമിഴ്നാട് സ്വീകരിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios