Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികളുടെ നിർബന്ധിത സർക്കാർ നിരീക്ഷണത്തിനെതിരെ കെജ്രിവാൾ, ദില്ലിയിൽ യോഗം

ഇന്ന് വൈകീട്ട് ദില്ലി ലഫ്റ്റനന്റ് ഗവർണറുമായി വിഷയം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈകുന്നേരം 5 മണിക്കാണ് കൂടിക്കാഴ്ച്ച നിശ്ചയിച്ചിരിക്കുന്നത്

Covid patients compulsory observation in Delhi Arvind kejriwal
Author
Delhi, First Published Jun 20, 2020, 4:05 PM IST

ദില്ലി: കൊവിഡ് രോഗികൾക്ക് നിർബന്ധിത സർക്കാർ നിരീക്ഷണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം പിൻവലിക്കണമെന്ന് ദില്ലി സർക്കാർ. ഈ നിർദ്ദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ ശക്തമായ ഭാഷയിലാണ് കെജ്രിവാൾ പ്രതിഷേധം അറിയിച്ചത്.

സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെയാണ് കേന്ദ്രസർക്കാർ ഈ തീരുമാനം എടുത്തതെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി. ഐസിഎംആറിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് ദില്ലിയിൽ കൊവിഡുമായി ബന്ധപ്പെട്ട നടപടികൾ കൈക്കൊള്ളുന്നതെന്നും ഈ സാഹചര്യത്തിൽ ദില്ലിക്ക് മാത്രമായി വ്യത്യസ്ത നിയമം എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഇന്ന് വൈകീട്ട് ദില്ലി ലഫ്റ്റനന്റ് ഗവർണറുമായി വിഷയം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈകുന്നേരം 5 മണിക്കാണ് കൂടിക്കാഴ്ച്ച നിശ്ചയിച്ചിരിക്കുന്നത്. അതേസമയം അവധിക്കു പോയ ആരോഗ്യ പ്രവർത്തകരെ തിരികെ വിളിക്കാൻ ദില്ലി സർക്കാർ നിർദേശം നൽകി. അടിയന്തിര സാഹചര്യത്തിൽ മാത്രം  അവധി അനുവദിച്ചാൽ മതിയെന്നും സർക്കാർ ഉത്തരവ് പറയുന്നു.

Follow Us:
Download App:
  • android
  • ios