Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികള്‍ സ്റ്റോര്‍ റൂമില്‍, കൂട്ടിരിപ്പിന് ബന്ധു; ഗോവയില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

സംസ്ഥാനത്തെ പ്രധാന കൊവിഡ് ആശുപത്രിയാണ് ഗോവ മെഡിക്കല്‍ ആന്റ് കോളേജ്. ആശുപത്രിക്ക് താങ്ങാവുന്നതിലും അധികം രോഗികളാണ് എത്തുന്നതെന്നാണ് അധികൃതരുടെ വാദം. ആശുപത്രിയില്‍ മതിയായ സ്റ്റാഫുകളില്ലെന്നും വിമര്‍ശനമുയര്‍ന്നു.
 

Covid patients in storeroom, horrific scenes inside Goa hospital
Author
Panaji, First Published May 14, 2021, 5:24 PM IST

പനജി: ഗോവ മെഡിക്കല്‍ ആന്‍ഡ് കോളേജ് ആശുപത്രിയില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. കൊവിഡ് രോഗികള്‍ സ്റ്റോര്‍ റൂമിലും തറയിലും കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. രോഗികള്‍ സഹായത്തിനായി കരഞ്ഞപേക്ഷിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഇന്ത്യ ടുഡേയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച്ച ഓക്‌സിജന്റെ കുറവ് മൂലം 15 രോഗികള്‍ ഇവിടെ മരിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചയും ഓക്‌സിജന്‍ കുറവ് മൂലം 26 രോഗികള്‍ മരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയടക്കം ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ഇതുവരെ 71 രോഗികള്‍ മരിച്ചു. 

സംസ്ഥാനത്തെ പ്രധാന കൊവിഡ് ആശുപത്രിയാണ് ഗോവ മെഡിക്കല്‍ ആന്റ് കോളേജ്. ആശുപത്രിക്ക് താങ്ങാവുന്നതിലും അധികം രോഗികളാണ് എത്തുന്നതെന്നാണ് അധികൃതരുടെ വാദം. ആശുപത്രിയില്‍ മതിയായ സ്റ്റാഫുകളില്ലെന്നും വിമര്‍ശനമുയര്‍ന്നു. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഗോവയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 51 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. മിക്ക ആശുപത്രികളും നിറഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios