Asianet News MalayalamAsianet News Malayalam

ചെന്നൈയിൽ മാത്രം 94 പുതിയ കൊവിഡ് കേസുകൾ; തമിഴ്നാട്ടിൽ രോ​ഗബാധിതരുടെ എണ്ണം 2162

ചെന്നൈയിൽ 48 മണിക്കൂറിനിടെ 200ലധികം ആളുകൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 767 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

covid toll rises above 2000 in tamilnadu
Author
Chennai, First Published Apr 29, 2020, 7:38 PM IST

ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 104 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 2162 ആയി. ചെന്നൈയിൽ 48 മണിക്കൂറിനിടെ 200ലധികം ആളുകൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 767 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ചെന്നൈയിൽ 94 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. ഇവരിൽ കൂടുതൽ ആളുകളിലും രോ​ഗലക്ഷണങ്ങൾ പ്രകടമല്ല. 12 വയസ്സിൽ താഴെ പ്രായമുള്ള എട്ട് കുട്ടികളും ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിൽ രോ​ഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്. ജനസാന്ദ്രതയേറിയ ചെന്നൈയിലൊഴികെ മറ്റെല്ലായിടത്തും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നാണ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞത്. 

"ചെന്നൈ ന​ഗരത്തിൽ കൊവിഡ് വ്യാപന സാധ്യത വളരെ കൂടുതലാണ്. തിരക്കേറിയ സ്ഥലമായതിനാലാണിത്. ഇവിടെയുള്ളത് ഇടുങ്ങിയ വഴികളാണ്. നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇവയൊക്കെയും രോ​ഗവ്യാപനം വേ​ഗത്തിലാക്കുന്ന ഘടകങ്ങളാണ്." മുഖ്യമന്ത്രി പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios