Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്; ദില്ലിയിൽ സിബിഐ ഉദ്യോ​ഗസ്ഥർക്കും രോഗം

മഹാരാഷ്ട്ര,തമിഴ്നാട്, ദില്ലി, ​ഗുജറാത്ത് എന്നിവിടങ്ങളിലാണ് രോ​ഗബാധിതർ ഏറ്റവും കൂടുതലുള്ളത്. മഹാരാഷ്ട്രയിൽ രോ​ഗബാധിതരുടെ എണ്ണം 70000 കടന്നു.

covid toll rises near two lakh in country
Author
Delhi, First Published Jun 1, 2020, 8:53 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,90,535 ആയി. ഇതുവരെ 5394 പേരാണ് രോ​ഗം ബാധിച്ച് ഇവിടെ മരിച്ചത്. മഹാരാഷ്ട്ര,തമിഴ്നാട്, ദില്ലി, ​ഗുജറാത്ത് എന്നിവിടങ്ങളിലാണ് രോ​ഗബാധിതർ ഏറ്റവും കൂടുതലുള്ളത്.

മഹാരാഷ്ട്രയിൽ രോ​ഗബാധിതരുടെ എണ്ണം 70000 കടന്നു. ഇന്ന് 2361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടെ രോ​ഗബാധിതരുടെ എണ്ണം 70013 ആയി. 37534 പേരാണ് നിലവിൽ ചികിത്സയിലുളളത്. ഇന്ന് മാത്രം മഹാരാഷ്ട്രയിൽ 76 കൊവിഡ് മരണമുണ്ടായി. ഇതോടെ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2362 ആയി. മുംബൈയിൽ മാത്രം 41099 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ ഇവിടെ 1413 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 40 മരണമാണ് മുംബൈയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 1413 പേരാണ് മുംബൈയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.

ദില്ലിയിൽ ഇന്ന് 990 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോ​ഗബാധിതരുടെ എണ്ണം 20834 ആയി. ഇന്ന് 12 പേർ കൂടി മരിച്ചതോടെ കൊവിഡ് മൂലമുള്ള മരണസംഖ്യ 523 ആയി. ദില്ലിയിൽ രണ്ട് സിബിഐ ഉദ്യോ​ഗസ്ഥരും ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. രണ്ട് പേരും നേരത്തെ തന്നെ നിരീക്ഷണത്തിൽ ആയിരുന്നു എന്നും വേണ്ട സുരക്ഷ ക്രമീകരണങ്ങൾ എടുത്തിട്ടുണ്ട് എന്നും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.

തമിഴ്നാട്ടിൽ രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 1162 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ 
രോഗബാധിതര്‍ 23,495 ആയി. 24 മണിക്കൂറിനിടെ 11 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 184 ആയി. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 967 പേരും ചെന്നൈയിൽ ഉള്ളവരാണ്. ചെന്നൈയിൽ ഇതുവരെ 15770 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios