Asianet News MalayalamAsianet News Malayalam

കൊവിഡ് കണക്കിൽ ​ഗുജറാത്തിനെ മറികടന്ന് കർണ്ണാടക മൂന്നാമത്; രാജ്യത്ത് രോ​ഗബാധിതർ 9.3 ലക്ഷം

​ഗുജറാത്തിനെ മറികടന്ന് കർണ്ണാടക ഏറ്റവും കൂടുതൽ രോ​ഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനമായി. മഹാരാഷ്ട്രയും തമിഴ്നാടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 
 

covid toll update
Author
Delhi, First Published Jul 15, 2020, 10:43 PM IST

ദില്ലി: 24 മണിക്കൂറിനുള്ളിൽ 29,420 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 9.3 ലക്ഷമായി. 553 പേരാണ് 24 മണിക്കൂറിനുള്ളിൽ രോ​ഗം ബാധിച്ച് മരിച്ചത്. ​ഗുജറാത്തിനെ മറികടന്ന് കർണ്ണാടക ഏറ്റവും കൂടുതൽ രോ​ഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനമായി. മഹാരാഷ്ട്രയും തമിഴ്നാടുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. 

മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 7975 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോ​ഗബാധിതരുടെ എണ്ണം 275640 ആയി. 10,928 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇന്ന് മാത്രം 233 മരണം റിപ്പോർട്ട് ചെയ്തു. 

തമിഴ്നാട്ടിൽ ഇന്ന് 4496 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിതർ ഒന്നരലക്ഷം കടന്നു. 151820 ആളുകൾ രോ​ഗബാധിതരായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇന്ന് 68 കൊവിഡ് മരണം ഉണ്ടായി. ഇതുവരെ 2167 പേരാണ് മരിച്ചത്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 5 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

കർണാടകത്തിൽ ഇന്ന് കൊവിഡ് കേസുകൾ ആദ്യമായി ഒരു ദിവസം 3000 കടന്നു . ഇന്ന് 3176 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ബംഗളുരുവിൽ മാത്രം 1975 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 47253 ആയി. ഇന്ന് 87 പേർ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചു. ഇതുവരെ രോ​ഗം ബാധിച്ച് മരിച്ചത് 928 പേരാണ്. നിലവിൽ 27853 പേരാണ് ചികിത്സയിലുള്ളത്. 

അതേസമയം,  കൊവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തിൽ ഡോക്ടർമാർക്ക് ഐ എം എ റെഡ് അലർട്ട് നല്കി. ഡോക്ടർമാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി  പാലിക്കണം. രോഗം വരാതെയിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണം. ആശുപത്രിയിലെ മറ്റു ജീവനക്കാരുടെ കാര്യത്തിലും സുരക്ഷ നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഐ എം എ ദേശീയ നേതൃത്വം നിർദ്ദേശം നൽകി. ഐ എം എ യുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1302 ഡോക്ടർമാർ രോഗബാധിതരായിട്ടുണ്ട്. ഇതിൽ 99 പേർ മരിച്ച സാഹചര്യത്തിലാണ് കർശന മുൻകരുതലിനുള്ള റെഡ് അലർട്ട്. 

Follow Us:
Download App:
  • android
  • ios