ദില്ലി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ 37975 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 480 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങൾ 1,34,218 ആയി. 

ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം 92 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 91,77,841 പേർക്കാണ് ഇതുവരെ കൊവിഡ് പൊസിറ്റീവായത്. 86,04,955 പേർ ഇതുവരെ രോഗമുക്തി നേടി.  4,38,667 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 42,314 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി ആശുപത്രി വിട്ടത്.