Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് കണക്ക് ഉയർന്നു തന്നെ; 24 മണിക്കൂറിനിടെ 73272 പുതിയ രോ​ഗികൾ, 926 മരണം

രോഗമുക്തി നേടിയവർ  59,888 22 പേരാണ്.  8,83185 പേർ നിലവിൽ ചികിത്സയിലുണ്ടെന്നാണ് കണക്ക്. 

covid updates india october 10
Author
Delhi, First Published Oct 10, 2020, 10:15 AM IST

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം  6979423 ആയി. 24 മണിക്കൂറിനിടെ 73272 പേർക്ക് പുതിയതായി രോ​ഗം ബാധിച്ചെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ 926 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 107416 ആയി. 

രോഗമുക്തി നേടിയവർ  59,888 22 പേരാണ്.  8,83185 പേർ നിലവിൽ ചികിത്സയിലുണ്ടെന്നാണ് കണക്ക്. 

അതേസമയം, ലോ​ക​ത്തെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി 70 ല​ക്ഷ​വും പി​ന്നി​ട്ടു. 37,089,652 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് വേ​ൾ​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്രതിദിനം 3,50,000 പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്. ഇത് ഇതുവരെയുള്ള റെക്കോഡ് കണക്കാണ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് 1,072,087 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 27,878,042 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കുകൾ വ്യക്തമാക്കുന്നു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, കൊ​ളം​ബി​യ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, പെ​റു, മെ​ക്സി​ക്കോ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​വി​ൽ ഇ​ന്ത്യ​യാ​ണ് മു​ന്നി​ലുള്ളത്.   പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കി​ലും ഇ​ന്ത്യ​യാ​ണ് മു​ന്നി​ൽ. 


 

Follow Us:
Download App:
  • android
  • ios