Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുടെ അഭിസംബോധന രാത്രി 8 മണിക്ക്; നിര്‍ണായക പ്രഖ്യാപനങ്ങൾക്ക് കാതോര്‍ത്ത് രാജ്യം

രണ്ടാം തവണയാണ് നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ തവണ ജനതാ കര്‍ഫ്യു അടക്കം നിര്‍ണ്ണായക പ്രഖ്യാപനങ്ങൾ 

covid19 narendra modi to address nation
Author
Delhi, First Published Mar 24, 2020, 12:38 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും . രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. കൊവിഡ് രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത ജാഗ്രതയിലൂടെ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിക്കാനിടയുണ്ടോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്റര്‍ സന്ദേശം വഴി ഈ വിവരം അറിയിച്ചതും പ്രധാനമന്ത്രി തന്നെയാണ് .

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ജനതാ കര്‍ഫ്യു അടക്കം നിര്‍ണ്ണായക പ്രഖ്യാപനങ്ങൾ രാഷ്ട്രം ഒറ്റക്കെട്ടായി ഏറ്റെടുത്തു. കൊവിഡ് വ്യാപനം കൂടുതൽ തീവ്രമായതിനെ തുടര്‍ന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ ലോക് ഡൗണിലേക്ക് പോയ സാഹചര്യമാണ് നിലവിലുള്ളത്. പ്രതിരോധ മുൻകരുതൽ നടപടികളോട് പ്രതീക്ഷിച്ച തരത്തിൽ പ്രതികരിക്കുന്നില്ലെന്ന പരാതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. 

പുതിയ അവസ്ഥയിൽ കൂടുതൽ നിയന്ത്രണങ്ങളെന്തെങ്കിലും ഉണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios