Asianet News MalayalamAsianet News Malayalam

കൊവിഷീൽഡ് യൂറോപ്യൻ യൂണിയന്റെ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഇല്ല; ഉടൻ പരിഹാരമാക്കുമെന്ന് പൂനെവാല

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഇതുമൂലം തടസമുണ്ടാകും. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് അദർ പൂനെവാല പ്രതികരിച്ചു.

covshield is not on the european unions list of approved  covid vaccines
Author
Delhi, First Published Jun 28, 2021, 12:08 PM IST

ദില്ലി: യൂറോപ്യൻ യൂണിയന്റെ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ കൊവിഷീൽഡ് ഇല്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഇതുമൂലം തടസമുണ്ടാകും. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് അദർ പൂനെവാല പ്രതികരിച്ചു.

അതേസമയം, ഇതുവരെ 32.36 കോടി ഡോസ് വാക്സീൻ രാജ്യത്ത് വിതരണം ചെയ്തതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ അവസാനത്തോടെ 50 കോടി ഡോസ് വാക്സീൻ  വിതരണം ചെയ്യാനാകുമെന്നാണ് കേന്ദ്രസർക്കാർ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചത്.  18 വയസ്സിനു മുകളിലുള്ള 90 കോടി പേർക്ക് ഈ വർഷം തന്നെ വാക്സീൻ നൽകുകയാണ് ലക്ഷ്യം. സൈഡസ് കാഡില പുറത്തിറക്കുന്ന സൈക്കോവ് - ഡി വാക്സിൻ വൈകാതെ 12 നും 18 നും ഇടയിലുള്ളവർക്ക് നൽകാൻ കഴിയും. 50 കോടി ഡോസ്  കൊവിഷീൽഡ്, 40 കോടി ഡോസ് കൊവാക്സീൻ,  മുപ്പത് കോടി ഡോസ് ബയോ ഇ വാക്സീൻ, 5 കോടി ഡോസ് സൈക്കോവ് ഡി, പത്ത് കോടി സ്പുട്നിക് വി എന്നിങ്ങനെയാണ് ഈ വർഷം ലഭ്യമാക്കുന്ന വാക്സീനുകളുടെ കണക്കെന്നും സർക്കാർ അറിയിച്ചിരുന്നു.

രാജ്യത്ത് 24  മണിക്കൂറിനിടെ  46148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ആരോ​ഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട റിപ്പോർട്ട്. പ്രതിദിന മരണ നിരക്ക് 979 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.94 ആയി. 96.80 ശതമാനം ആണ് രോ​ഗമുക്തി നിരക്ക്. മരണസംഖ്യയിൽ 38 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios