Asianet News MalayalamAsianet News Malayalam

കൈ പിടിച്ച് സിപിഐ: തെലങ്കാനയിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ മത്സരിക്കും, സിപിഎം സഖ്യത്തിൽ നിന്ന് പിന്മാറി

കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഢിയുമായി സിപിഐ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് ഒരു സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള ധാരണ പ്രഖ്യാപിച്ചത്

CPI will contest Telangana assembly election in one seat with Congress support kgn
Author
First Published Nov 6, 2023, 6:57 PM IST

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസുമായി ചേർന്ന് മത്സരിക്കാൻ സിപിഐ ധാരണ. ഒരു സീറ്റ് കോൺഗ്രസ് സിപിഐക്ക്‌ നൽകി. കൊത്തഗുഡം മണ്ഡലത്തിൽ നിന്നാണ് സിപിഐ മത്സരിക്കുക. പോനംനേനി സാംബശിവറാവു ആണ് കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുക. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആണിത്. നേരത്തെ സീറ്റ് ധാരണയിലെത്താത്തതിനെ തുടർന്ന് കോൺഗ്രസ് സഖ്യത്തിൽ നിന്ന് സിപിഎം പിൻമാറിയിരുന്നു. വൈകിട്ട് കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഢിയുമായി സിപിഐ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് ഒരു സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കാനുള്ള ധാരണ പ്രഖ്യാപിച്ചത്

 

Follow Us:
Download App:
  • android
  • ios