Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാടുള്ള സംഘടന; നിരോധനം പരിഹാരമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ

പോപ്പുലർ ഫ്രണ്ടിന്റെ വിഭാഗീയ ആശയം രാഷ്ട്രീയപരമായി നേരിടണമെന്നും കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വർഗീയ ധ്രുവീകരണത്തിനാണ് പോപ്പുലർ ഫ്രണ്ടും ആർഎസ്എസും ഏറ്റുമുട്ടുന്നതെന്നും പൊളിറ്റ് ബ്യൂറോ പറയുന്നു. 

cpm politburo about Popular Front Of India ban
Author
First Published Sep 28, 2022, 3:41 PM IST

ദില്ലി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അനുബന്ധ സംഘടനകളുടെയും നിരോധനം പരിഹാരമല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. പോപ്പുലർ ഫ്രണ്ട് തീവ്രവാദ കാഴ്ചപ്പാടുള്ള സംഘടനയാണ്. എന്നാൽ ആർഎസ്എസ്, മാവോയിസ്റ്റ് നിരോധനം നടപടികൾ പര്യാപ്തമല്ല എന്നതിന് തെളിവാണ്. പോപ്പുലർ ഫ്രണ്ടിനെതിരെ കർശനമായ നടപടിയാണ് ഉണ്ടാക്കേണ്ടതെന്ന് പൊളിറ്റ് ബ്യൂറോ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ വിഭാഗീയ ആശയം രാഷ്ട്രീയപരമായി നേരിടണമെന്നും കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വർഗീയ ധ്രുവീകരണത്തിനാണ് പോപ്പുലർ ഫ്രണ്ടും ആർഎസ്എസും ഏറ്റുമുട്ടുന്നതെന്നും പൊളിറ്റ് ബ്യൂറോ പറയുന്നു. 

ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും നിയമം ഒരു പോലെ ബാധകമാകണമെന്ന്  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ പ്രതികരിച്ചിരുന്നു. പിഎഫ്ഐക്കെതിരെ നിലപാടെടുക്കുമ്പോൾ അതേ പ്രവർത്തി ചെയ്യുന്ന ആർഎസിനെതിരെയും നടപടി വേണമെന്നും യെച്ചൂരി പറഞ്ഞു. വർഗീയത ചെറുക്കണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായമില്ല. പിഎഫ്ഐക്കെതിരെ നിലപാടെടുക്കുമ്പോൾ അതേ പ്രവർത്തി ചെയ്യുന്ന ആർഎസിനെതിരെയും നടപടി വേണം. അക്രമങ്ങൾ അവസാനിപ്പിക്കാൻ ആർഎസ്എസും തയ്യാറാകണം. നിരോധനം ഒന്നിനും പരിഹാരമല്ലെന്നും യെച്ചൂരി പറഞ്ഞു.

Also Read : നിരോധിച്ചെന്ന് കേന്ദ്രം; 'തീരുമാനം അംഗീകരിക്കുന്നു', പിരിച്ചുവിട്ടെന്ന പ്രസ്താവനയുമായി പിഎഫ്ഐ കേരള ഘടകം

വർഗ്ഗീയതയും തീവ്രവാദവും ഉള്‍പ്പെടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവർക്കും നിയമം ഒരു പോലെ ബാധകമാകണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ആർഎസ്എസ് നിരോധിക്കണോ എന്ന ചോദ്യത്തിന്, മൂന്ന് തവണ ആർ എസ് എസ് നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും യെച്ചൂരി പറഞ്ഞു. നിരോധനം ഒന്നിനും പരിഹാരമല്ല, രാഷ്ട്രീയമായി ഒറ്റപ്പെടുത്തലാണ് പരിഹാരം. പിഎഫ്ഐക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് ജനം വിലയിരുത്തുമെന്ന് സീതാറാം യെച്ചൂരി മറുപടി നല്‍കി. 

Also Read : രാജിയില്ലെന്ന് അഹമ്മദ് ദേവർകോവിൽ, പിഎഫ്ഐ നിരോധനത്തെ പിന്തുണക്കുന്നില്ലെന്ന് കാസിം ഇരിക്കൂർ

Follow Us:
Download App:
  • android
  • ios