Asianet News MalayalamAsianet News Malayalam

പൊലീസ് നടപടി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ, 'വിയോജിപ്പുകൾ അടിച്ചമർത്തുന്നത് അവസാനിപ്പിക്കണം'

ജി 20 ക്കെതിരായി സി പി എം ദില്ലിയിൽ സംഘടിപ്പിച്ച വി ട്വന്റി എന്ന പരിപാടിക്കിടെയാണ് ഇന്ന് രാവിലെ പൊലീസ് നടപടി ഉണ്ടായത്

CPM Politburo condemns police action in Surjit Bhavan and criticizes Delhi Police and Central Government asd
Author
First Published Aug 19, 2023, 8:31 PM IST

ദില്ലി: സുർജിത്ത് ഭവനിലെ പൊലീസ് നടപടിയെ അപലപിച്ചും ദില്ലി പൊലീസിനെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചും സി പി എം പൊളിറ്റ് ബ്യൂറോ രംഗത്ത്. വിയോജിപ്പുകള്‍ അടിച്ചമർത്തുന്നത് കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് പി ബി ആവശ്യപ്പെട്ടു. ദില്ലി പൊലീസിനെ ഉപയോഗിച്ച് പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളില്‍ കേന്ദ്രസർക്കാർ ഇടപെടുന്നതാണ് ഇന്ന് സുർജിത്ത് ഭവനിൽ കണ്ടതെന്നും ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും  സി പി എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സ്വകാര്യ കെട്ടിടങ്ങളിലെ പരിപാടികള്‍ക്ക് പൊലീസ് അനുമതി ആവശ്യമില്ലെന്നും പി ബി ചൂണ്ടികാട്ടി.

എഐ ക്യാമറകളെ കബളിപ്പിക്കുന്നവർ കൂടുന്നു, പണിപാളിക്കുന്ന തീരുമാനവുമായി ഗതാഗത വകുപ്പ്; പുതിയ നീക്കം ഇങ്ങനെ!

ജി 20 ക്കെതിരായി സി പി എം ദില്ലിയിൽ സംഘടിപ്പിച്ച വി ട്വന്റി എന്ന പരിപാടിക്കിടെയാണ് ഇന്ന് രാവിലെ പൊലീസ് നടപടി ഉണ്ടായത്. രാവിലെ സുർജിത് ഭവന്റെ ഗേറ്റുകൾ പൂട്ടിയായിരുന്നു പൊലീസ് പരിപാടി തടസ്സപ്പെടുത്തിയത്. സുർജിത്ത് ഭവന്‍റെ അകത്തേക്കോ പുറത്തേക്കോ ആരെയും കടത്തി വിടാതിരിക്കാനായിരുന്നു ഗേറ്റ് പൂട്ടിയത്. പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി.

പൊലീസ് നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിനെതിരായ കേന്ദ്രത്തിന്റെ നടപടികളുടെ ഭാഗമാണ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദില്ലി പൊലീസ് നീക്കമെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. സംഭവ സ്ഥലത്ത് സി പി എം പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടരുകയാണ്.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

ജയറാം രമേശ് പറഞ്ഞത്

സ്ഥലത്തെത്തിയ കോൺഗ്രസ് നേതാവ് ജയറാം രമേശ് പൊലീസ് നടപടിയെ രൂക്ഷമായി വിമർശിക്കുകയായിരുന്നു. പ്രതിപക്ഷത്തിനെതിരായ കേന്ദ്ര സർക്കാരിൻ്റെ പ്രതികാര നടപടികളുടെ ഭാഗമാണ് സി പി എം പരിപാടിക്കെതിരായ കടന്നുകയറ്റമെന്ന് അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദില്ലി പൊലീസ് ഇത്തരം നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios