ദില്ലി: എന്‍ പി ആര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനരി റദ്ദാക്കുമെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. "നമുക്ക് കാണാം..."എന്ന് മലയാളത്തില്‍ അടിക്കുറിപ്പെഴുതിയാണ് യെച്ചൂരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കേരളം സോമാലിയക്ക് തുല്യമാണെന്ന് നിങ്ങളുടെ പ്രധാനമന്ത്രി മോദി ഒരിക്കല്‍ പറഞ്ഞു. കേരളത്തിലെ പ്രബുദ്ധരായ ജനത്തെ പട്ടിണിക്കിട്ട് മോദിയുടെ തലതിരിഞ്ഞ സ്വപ്നം സാക്ഷാത്കരിക്കുകയാണ് ബിജെപിക്ക് വേണ്ടത്. പക്ഷേ അത് ഒരിക്കലും നടക്കാതെ നിങ്ങളുടെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമെന്നും യെച്ചൂരി കുറിച്ചു.  

കേരളത്തില്‍ എന്‍ പി ആര്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെയാണ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. എന്‍ പി ആര്‍ നടപ്പാക്കിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കുമെന്നും പിണറായി വിജയനെ കൊണ്ടു തന്നെ ബിജെപി കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. സെൻറുകളിലാക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ലീഗ് നേതാക്കൾ മതഭീകരവാദികളെ കയറൂരി വിടുകയാണ്. കേരളത്തിൽ കാര്യങ്ങൾ കൈവിട്ട് പോയാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.

കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പിണറായി വിജയൻ ഗൂഢാലോചന നടത്തി. വാഹനം നിർത്തിക്കൊടുത്ത ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.  ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്ഥാനിലേക്ക് പോകേണ്ടി വരും. സെൻസസ് എടുക്കാൻ വരുമ്പോൾ കളവ് പറയാൻ ആഹ്വാനം ചെയ്ത അരുദ്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.