തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം സംബന്ധിച്ച് ദേശീയ തലത്തില്‍ യോജിച്ച പ്രക്ഷോഭം തുടരാന്‍ സിപിഎമ്മിന്‍റെ തീരുമാനം. സംഘടനാ സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും ത്രിപുരയിലും യോജിച്ച പ്രതിഷേധങ്ങള്‍ തുടരാനാണ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയില്‍ തീരുമാനമായത്. 

വീടുകള്‍ തോറും കയറി ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. പൗരത്വരജിസ്റ്റര്‍ സംബന്ധിച്ചും ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ചും ഉള്ള പ്രശ്നങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും. ജനസംഖ്യാ രജിസ്റ്ററുമായി ജനങ്ങള്‍ സഹകരിക്കരുതെന്നും സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. 

Updating....