ദേശിയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്ക് പ്രകാരം 2019-ൽ, സ്ത്രീകൾക്ക് എതിരെയുള്ള 4,05,326 കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2020-ഇൽ അത് 3,71,503 ആയി കുറഞ്ഞു
ദില്ലി: രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ (Crime Against Women) കുറയുന്നുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി (Smriti Irani). രാജ്യ സഭയിൽ (Rajya Sabha) രേഖ മൂലം നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2019, 2020 വർഷങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കും സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഈ കണക്കിലാണ് രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നുവെന്ന് വ്യക്തമാക്കുന്നത്.
ദേശിയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്ക് പ്രകാരം 2019-ൽ, സ്ത്രീകൾക്ക് എതിരെയുള്ള 4,05,326 കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2020- ൽ ഇത് 3,71,503 ആയി കുറഞ്ഞെന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി രാജ്യ സഭയിൽ രേഖ മൂലം നൽകിയ മറുപടിയിലൂടെ അറിയിച്ചത്.
രാജ്യസഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി: ഗോവൻ വിമോചന സമരത്തെ നെഹ്റു അവഗണിച്ചെന്നും വിമർശനം
എസ്‍പിയോ ബിജെപിയോ? യുപി നാളെ പോളിംഗ് ബൂത്തിലേക്ക്, ചിത്രത്തിലില്ലാതെ കോൺഗ്രസ്
സർക്കാരിൻ്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി നൂറ് ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
