പാറ്റ്ന: ലാലു പ്രസാദ്​ യാദവിൻെറ ഭാര്യയും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയുടെ വീടിന് മുന്നിൽ സിആർപിഎഫ്​ ജവാൻ സ്വയം വെടിവെച്ച്​ മരിച്ചു. ഗിരിയപ്പ എന്ന സിആർപിഎഫ്​ ജവാ​നാണ് ആത്മഹത്യ ചെയ്​തതെന്ന്​ പൊലീസ്​ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ബീഹാറിലെ സെക്രട്ടറിയേറ്റിന് സമീപമുള്ള റാബ്രി ദേവിയുടെ വസതിയിലായിരുന്നു സംഭവം.

സർവ്വീസ്​ തോക്ക് ഉപയോഗിച്ചാണ്​ ഗിരിയപ്പ ആത്മഹത്യ ചെയ്​തത്. അതേസമയം സംഭവം നടക്കുമ്പോൾ റാബ്രി ദേവിയും കുടുംബം​ഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഗിരിയപ്പയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ്​ അറിയിച്ചു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.