ബുധനാഴ്ച രാത്രി 10 മണിയോടെ ഉദംപൂരിലെ 187 ബറ്റാലിയന്‍ ക്യാമ്പില്‍ കോണ്‍സ്റ്റബിള്‍ അജിത് കുമാര്‍ തന്‍റെ മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു

കശ്മീര്‍: ക്യാമ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊന്നു. ജമ്മു കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ ബുധനാഴ്ചയാണ് സംഭവം. ബുധനാഴ്ച രാത്രി 10 മണിയോടെ ഉദംപൂരിലെ 187 ബറ്റാലിയന്‍ ക്യാമ്പില്‍ കോണ്‍സ്റ്റബിള്‍ അജിത് കുമാര്‍ തന്‍റെ മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അജിത്തിനെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് അജിത് കുമാര്‍. രാജസ്ഥാനില്‍ നിന്നുള്ള പൊകര്‍മാല്‍ ആര്‍, ദില്ലിയില്‍ നിന്നുള്ള യോഗേന്ദ്ര ശര്‍മ, ഹരിയാനയില്‍ നിന്നുള്ള റെവാരി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരും സിആര്‍പിഎഫില്‍ ഹെഡ് കോണ്‍സ്റ്റബിളുമാരാണ്.