Asianet News MalayalamAsianet News Malayalam

ഗർഭിണിക്ക് സഹായവുമായി സിആര്‍പിഎഫ് ജവാന്‍മാര്‍; ആറ് കിലോമീറ്റർ നടന്ന് ആശുപത്രിയിലെത്തിച്ചു

ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഗര്‍ഭിണിയായ യുവതിയെ സിആര്‍പിഎഫ് ജവാന്‍മാര്‍ ആറ് കിലോ മീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

crpf jawans carry pregnant woman get her to hospital
Author
Bijapur, First Published Jan 23, 2020, 9:49 AM IST

ബിജാപൂർ: ഗര്‍ഭിണിയായ യുവതിക്ക് സഹായവുമായി സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്(സിആര്‍പിഎഫ്). ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് സംഭവം. ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഗര്‍ഭിണിയായ യുവതിയെ സിആര്‍പിഎഫ് ജവാന്‍മാര്‍ ആറ് കിലോ മീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കട്ടിലില്‍ കിടത്തിയാണ് ഇവർ യുവതിയെ ആശുപത്രി വരെ എത്തിച്ചത്.

ഛത്തീസ്ഗഡിലെ പഡേഡ ഗ്രാമത്തിൽ സിആര്‍പിഎഫ് ജവാൻമാർ ദിവസേന പട്രോളിംഗ് നടത്താറുണ്ട്. ഇവിടെയുള്ളവരുമായും സേനാം​ഗങ്ങൾ ആശയവിനിമയം നടത്താറുണ്ടായിരുന്നു. ഇതിനിടെയാണ് ഗര്‍ഭിണിയായ ബൂഡി എന്ന യുവതിക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്ന് ഗ്രാമവാസികള്‍ സേനയോട് ആവശ്യപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ സോനാം​ഗങ്ങള്‍ ബൂഡിയുടെ വീട്ടിലെത്തി.

Read Also: മഞ്ഞുവീഴ്ചക്കിടെ ​ഗർഭിണിയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പട്ടാളക്കാർ; അഭിനന്ദനവുമായി പ്രധാനമന്ത്രി

ഉൾ ​ഗ്രാമമായതിനാൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ നല്ല റോഡുകളോ പ്രദേശത്തില്ലായിരുന്നു. ഇതോടെയാണ് സിആര്‍പിഎഫ് ജവാൻമാർ യുവതിയേയും കൊണ്ട് ആറ് കിലോ മീറ്റര്‍ നടന്ന് ആശുപത്രിയിലെത്തിച്ചത്.

Follow Us:
Download App:
  • android
  • ios