ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലെ മൽബാഗിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. ബിജ്പഹാരയിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ ഷഹീദ് ദാസ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 

കഴിഞ്ഞ മാസം ജമ്മു കശ്മീരിൽ 48 ഭീകരരെയാണ് സൈന്യം വധിച്ചത്. അതേസമയം, ഇന്നലെ പാക്കിസ്ഥാന്റെ കസ്ബ, കെർനി, ഷഹപൂർ എന്നിവിടങ്ങളിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഉണ്ടായ ഷെൽ ആക്രമണത്തിന് സൈന്യം ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സേന നൽകിയ തിരിച്ചടിയിൽ രണ്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.