കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിനായുള്ള സിയുഇടി പിജി പരീക്ഷയിൽ വിവാദം. ഔദ്യോഗികമായി പരീക്ഷകൾ അവസാനിച്ച തീയതിക്ക് ശേഷവും പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ പൊതു അറിയിപ്പില്ലാതെ പരീക്ഷ നടത്തിയെന്നാണ് ആരോപണം. 

കൊച്ചി: കേന്ദ്ര സർവകലാശാലകളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി നടത്തുന്ന സിയുഇടി പിജി പരീക്ഷയിലും വിവാദം. പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടന്നുവെന്നാണ് ആരോപണമുയർന്നത്. മാർച്ച് 11 നാണ് പൊളിറ്റിക്കൽ സയൻസ് പരീക്ഷ നടന്നത്. പുറത്തിറക്കിയ ഉത്തരസൂചികയിൽ മാർച്ച് 11 നെ കൂടാതെ മാർച്ച് 30നും പരീക്ഷ നടന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിയുഇടി പി ജി പരീക്ഷ മാർച്ച് 27ന് അവസാനിച്ചെന്നാണ് എൻ ടി എയുടെ അറിയിപ്പ്. അങ്ങനെയെങ്കിൽ ആർക്ക് വേണ്ടിയാണ് മാർച്ച് 30 ന് പരീക്ഷ നടത്തിയത് എന്ന ചോദ്യമാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. പുനപരീക്ഷയെങ്കിൽ ഏതൊക്കെ വിദ്യാർഥികൾ പരീക്ഷയെഴുതിയെന്നതിലും വ്യക്തതയില്ല. ഏപ്രിൽ 24 നാണ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. വിഷയത്തിൽ എൻടിഎ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred