ബെംഗളൂരു: കർണാടകത്തിൽ ‌‌കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ 14 ദിവസത്തേക്കാണ് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങൾ മെയ് 10 വരെ തുടരും. ക്യാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. രാവിലെ 6 മണി മുതൽ രാവിലെ 10 മണി വരെ അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ അനുമതിയുണ്ട്.

ഫലത്തിൽ കർഫ്യൂ ആണെന്ന് പറയുന്നുണ്ടെങ്കിലും കർശന നിയന്ത്രണം ലോക്ഡൗണിന് സമാനമാണ്. സംസ്ഥാനത്ത് രോഗബാധ എറ്റവും രൂക്ഷമായ ബെംഗളൂരുവിലായിരിക്കും ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ സൗജന്യമായി നൽകാനും ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി. ഇതോടെ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ സൗജന്യമായിരിക്കും.