Asianet News MalayalamAsianet News Malayalam

കർണാടകത്തില്‍ കർഫ്യൂ നിലവിൽ വന്നു; കടകൾ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ മാത്രം

ബെംഗളൂരുവില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും, വ്യവസായശാലകൾക്കും, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. 

curfew in Karnataka shops will only work for four hours
Author
Bengaluru, First Published Apr 28, 2021, 7:05 AM IST

ബെം​ഗളൂരു: കർണാടകത്തില്‍ കൊവിഡ് കർഫ്യൂ നിലവിൽ വന്നു. മെയ് 12 വരെ ആണ് കടുത്ത നിയന്ത്രണങ്ങൾ. അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ മാത്രമേ തുറക്കു. പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല. 

ബെംഗളൂരുവില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും, വ്യവസായശാലകൾക്കും, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. അത്യാവശ്യ യാത്രകളും അനുവദിക്കും.

Follow Us:
Download App:
  • android
  • ios