കൃത്യമായ തയ്യാറെടുപ്പുകളോടെ കൃത്യമായ ധാരണയില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഫോനിയെ ഒഡീഷ നേരിട്ടത്
ഭുവനേശ്വര്‍: ഫോനി കൊടുങ്കാറ്റ് ഒഡീഷയിലാകെ നാശം വിതച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെയാണ് പ്രദേശത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. വീടുകളും കെട്ടിടങ്ങളുമടക്കം അനവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൃത്യ സമയത്തുള്ള അധികൃതരുടെ കൃത്യമായ പ്രവര്‍ത്തനങ്ങളാണ് കൊടുങ്കാറ്റു മൂലമുണ്ടായ ആള്‍നാശം കുറച്ചതെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്.
കൃത്യമായ തയ്യാറെടുപ്പുകളോടെ കൃത്യമായ ധാരണയില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഫോനിയെ ഒഡീഷ നേരിട്ടത്. ഒഡീഷ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളും ഏറെ അഭിനന്ദനീയമായിരുന്നു. പ്രവര്‍ത്തനങ്ങളുടെ ചില ചിത്രങ്ങള്‍ ഒഡീഷ പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് ആളുകളെ പ്രദേശത്തു നിന്നും മാറ്റാനായി എത്രത്തോളം കൃത്യമായാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. ഒഡീഷ പൊലീസിന് സോഷ്യല്‍ മീഡിയയിലടക്കം അഭിനന്ദ പ്രവാഹമാണ്.
