Asianet News MalayalamAsianet News Malayalam

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

 വടക്ക്പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ്-ബംഗാൾ തീരത്തിനിടയിൽ കര തൊടാനാണ് സാധ്യത.

cyclone warning in arabian sea
Author
Andaman Islands, First Published May 13, 2020, 6:41 PM IST

ചെന്നൈ: ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമ‍ർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ആഴ്ചയും മറ്റൊരു ന്യൂനമ‍ർദ്ദം ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിരുന്നുവെങ്കിലും അതു ദു‍ർബലമായി ഇല്ലാതെയായിരുന്നു. 

എന്നാൽ ഇന്ന് ആൻഡമാൻ ദ്വീപുകൾക്ക് സമീപം രൂപംകൊണ്ട ന്യൂനമർദം ശനിയാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് . വടക്ക്പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ്-ബംഗാൾ തീരത്തിനിടയിൽ കര തൊടാനാണ് സാധ്യത. വരുംദിവസങ്ങളിൽ ന്യൂനമ‍​ർദ്ദത്തിൻ്റെ സഞ്ചാരദിശയിൽ വ്യക്തത വരും എന്ന് പ്രതീക്ഷിക്കുന്നു. 

Follow Us:
Download App:
  • android
  • ios