ബെംഗളൂരു: കര്‍ണ്ണാടക കോണ്‍ഗ്രസ് തലപ്പത്ത് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിനെ നിയമിച്ചു. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു. കര്‍ണ്ണാടക നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് സിദ്ധരാമയ്യ തുടരും.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് കര്‍ണ്ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറിനെ ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടുമ്പോള്‍ ശിവകുമാറിനെ പോലെയുള്ള നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കി കൂടെ തന്നെ നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 

Read More: മധ്യപ്രദേശിലേത് 'ഓപ്പറേഷന്‍ രംഗ് പഞ്ചമി'; ബിജെപിയില്‍ പൊട്ടിത്തെറി, മുഖ്യമന്ത്രി സ്ഥാനത്തിന് തമ്മിലടി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക