എഞ്ചിനിയറിംഗ് ബിരുദധാരിയായ ഐശ്വര്യ ഡി കെ ശിവകുമാറിന്‍റെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനിയറിംഗിന്‍റെ ഭരണച്ചുമതല നിര്‍വ്വഹിക്കുകയാണ്. സിദ്ധാര്‍ത്ഥയുടെ മരണ ശേഷം അമ്മ മാളവികയ്ക്കൊപ്പം ബിസിനസ് നോക്കിനടത്തുന്നത് അമര്‍ത്യയാണ്. 

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ മകളുടെ വിവാഹം നിശ്ചയിച്ചു. അനത്രിച്ച കഫേ കോഫി ഡെ സ്ഥാപകന്‍ സിദ്ധര്‍ത്ഥയുടെ മകന്‍ അമര്‍ത്യയാണ് ഐശ്വര്യയുടെ വരന്‍. 

Add Asianetnews as a Preferred SourcegooglePreferred

എഞ്ചിനിയറിംഗ് ബിരുദധാരിയായ ഐശ്വര്യ ഡി കെ ശിവകുമാറിന്‍റെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനിയറിംഗിന്‍റെ ഭരണച്ചുമതല നിര്‍വ്വഹിക്കുകയാണ്. സിദ്ധാര്‍ത്ഥയുടെ മരണ ശേഷം അമ്മ മാളവികയ്ക്കൊപ്പം ബിസിനസ് നോക്കിനടത്തുന്നത് അമര്‍ത്യയാണ്. 

കര്‍ണാടക മുന്‍മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകളാണ് അമര്‍ത്യയുടെ അമ്മ മാളവിക. അമര്‍ത്യയുടെയും ഐശ്വര്യയുടെയും വിവാഹം സിദ്ധാര്‍ത്ഥ ജീവിച്ചിരിക്കെ തന്നെ നിശ്ചയിച്ചതായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ അകാലവിയോഗം കാരണം വിവാഹം നീട്ടിവയ്ക്കുകയായിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു. 

എസ് എം കൃഷ്ണയും സിദ്ധാര്‍ത്ഥുമായും നല്ല ബന്ധമാണ് ഡി കെ സൂക്ഷിച്ചിരുന്നത്. 2019 ജൂലൈ 31നാണ് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്‍റെ വിയോഗത്തിന് ഒരു വര്‍ഷം തികയുന്നതോടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

മെയ് 31 ന് ഇരു കുടുംബങ്ങളും ഡി കെ ശിവകുമാറിന്‍റെ വീട്ടില്‍ ഒത്തുകൂടുകയും വിവാഹ നിശ്ചയ തീയതി തീരുമാനിക്കുകയും ചെയ്തു. ഓഗസ്റ്റിലായിരിക്കും വിവാഹ നിശ്ചയമെന്നാണ് സൂചന.