പുൽവാരി ഷെരിഫിലെ ഹിന്ദുനി ബദര്‍ പ്രദേശത്താണ് നടുക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച ചാണക വിറളി ശേഖരിക്കാന്‍ പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പെണ്‍കുട്ടികളെ തെരഞ്ഞിറങ്ങിയിരുന്നു. 

പാട്‍ന: ബീഹാർ പുൽവാരി ഷെരിഫ് കൂട്ടബലാത്സംഗക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ. ബീഹാർ പുൽവാരിയിൽ രണ്ട് ദലിത് പെൺകുട്ടികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇതിലൊരാൾ മരിക്കുകയും ചെയ്തു. അതേസമയം, അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിന് എഎസ്ഐ നരേഷ് പ്രസാദ് സിങ്ങിനെ സസ്പെൻഡ് ചെയ്തു. 

പുൽവാരി ഷെരിഫിലെ ഹിന്ദുനി ബദര്‍ പ്രദേശത്താണ് നടുക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച ചാണക വിറളി ശേഖരിക്കാന്‍ പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പെണ്‍കുട്ടികളെ തെരഞ്ഞിറങ്ങിയിരുന്നു. കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ചൊവ്വാഴ്ച ഇരകളില്‍ ഒരാളുടെ മൃതദേഹം ഒരു കുഴിയില്‍ നിന്ന് പ്രദേശവാസികള്‍ കണ്ടെത്തി. സമീപത്ത് 12 വയസ്സുള്ള പെണ്‍കുട്ടിയും പരിക്കേറ്റ് കിടക്കുന്നുണ്ടായിരുന്നു. ഉടന്‍ ഇവരെ ആശുപത്രയില്‍ എത്തിച്ചെങ്കിലും 8 വയസുകാരി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 കാരി പാട്‌നയിലെ എയിംസില്‍ ചികിത്സയിലാണ്. പരാതിയിലെ അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിനാണ് എഎസ്ഐയെ സസ്പെൻഡ് ചെയ്തത്. അതേസമയം, സംഭവത്തിൽ പിടിയിലായവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

'വിവാഹം രജിസ്റ്റര്‍ ചെയ്യണം സര്‍, ഭര്‍ത്താവ് കാനഡയിലാണ്', വയനാട്ടിൽ എല്ലാം സ്മാര്‍ട്ടായി, പിന്നാലെ മധുരം

https://www.youtube.com/watch?v=Ko18SgceYX8