വിഭൂതിക്കും സഹോദരനും സഹായിക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 

​ഗാന്ധിന​ഗർ: ശമ്പളം ചോദിച്ചതിന് ഗുജറാത്തിൽ ദളിത് യുവാവിനെ തൊഴിലുടമ ക്രൂരമായി ആക്രമിച്ചു. മർദ്ദിച്ച് അവശനാക്കിയ ശേഷം വായിൽ ചെരുപ്പ് തിരികിയെന്നാണ് പരാതി. നിലേഷ് ദൽസാനിയ എന്ന യുവാവാണ് പരാതിക്കാരൻ. ഒക്ടോബർ ആദ്യം റാണിബ ഇന്‍റെസ്ട്രീസ് എന്ന സ്ഥാപനത്തിൽ ഇയാൾ ജോലിക്ക് ചേർന്നിരുന്നു. എന്നാൽ 18 ദിവസത്തിനകം പിരിച്ച് വിട്ടു. ജോലി ചെയ്ത ദിവസങ്ങളിലെ കൂലി ചോദിച്ചെത്തിയപ്പോഴാണ് ആക്രമണം. സ്ഥാപന ഉടമയായ വിഭൂതി പട്ടേലിന്‍റെ സഹോദരനും സഹായിയും ചേർന്നാണ് ആക്രമിച്ചത്. വിഭൂതിക്കും സഹോദരനും സഹായിക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്