Asianet News MalayalamAsianet News Malayalam

സെക്സ് വീഡിയോ പ്രചരിച്ചു; ബിജെപി നേതാവ് രാജിവച്ചു

ദാമൻ, ദിയു ബിജെപി അധ്യക്ഷനായി ഗോപാലിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണു വിവാദം. തനിക്കെതിരെ പ്രാദേശിക ബിജെപി നേതാക്കൾ തന്നെയാണു വിഡിയോ പ്രചരിപ്പിച്ചതെന്ന് ഗോപാൽ പറയുന്നു. 

Daman Diu BJP chief quits after sex video goes viral
Author
Daman, First Published Nov 4, 2019, 9:07 AM IST

ദാമൻ: സെക്സ് വീഡിയോ പ്രചരിച്ചതോടെ മുന്‍ എംപിയായ ബിജെപി നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.  കേന്ദ്രഭരണ പ്രദേശമായ ദാമൻ, ദിയുവിലെ ബിജെപി അധ്യക്ഷനും മുൻ ലോക്സഭാ എംപിയുമായ ഗോപാൽ ടൻഡേലാണ് രാജിവച്ചത്. ഒരു യുവതിയുമൊത്തുള്ള ഗോപാലിന്‍റെ നഗ്നവിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ഗോപാൽ രാജിക്കത്തു സമർപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 36 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. 

ഒരു യുവതിക്കൊപ്പം ഗോപാലുമായി മുഖസാദൃശ്യമുള്ള വ്യക്തി ഇടപഴകുന്നതാണ് വീഡിയോയില്‍ ഉള്ളത്. വിഡിയോ വ്യാജമാണെന്നു കാണിച്ച് ഗോപാൽ ശനിയാഴ്ച തന്നെ പൊലീസില്‍ പരാതി നൽകിയിരുന്നു. ആവശ്യമെങ്കിൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും അറിയിച്ചിരുന്നു. 

ദാമൻ, ദിയു ബിജെപി അധ്യക്ഷനായി ഗോപാലിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണു വിവാദം. തനിക്കെതിരെ പ്രാദേശിക ബിജെപി നേതാക്കൾ തന്നെയാണു വിഡിയോ പ്രചരിപ്പിച്ചതെന്ന് ഗോപാൽ പറയുന്നു. വീണ്ടും അധ്യക്ഷസ്ഥാനത്തേക്കു വരുന്നത് തടയുന്നതിനാണ് വീഡിയോ പുറത്തിറക്കിയത് എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ രണ്ടുകൊല്ലം എങ്കിലും പഴക്കമുള്ളതാണ് എന്നാണ് പറയപ്പെടുന്നത്.

തനിക്കെതിരെ വീഡിയോ ഇറക്കിയ ബിജെപി നേതാക്കളുടെ പേരും പൊലീസിനു നൽകിയ പരാതിയിൽ ഗോപാല്‍ പറഞ്ഞിട്ടുണ്ട് എന്നാണ് സൂചന. വൈകാതെ തന്നെ വാർത്താസമ്മേളനം വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തും എന്നാണ് ഗോപാല്‍ പറയുന്നത്. വിഡിയോയിൽ തന്‍റെ മുഖം മോർഫ് ചെയ്തു ചേർത്തതാണെന്നും ഗോപാൽ വ്യക്തമാക്കി. അ

റുപത്തിയഞ്ചുകാരനായ ഗോപാൽ നാലു വർഷം മുൻപാണ് ബിജെപിയിൽ ചേർന്നത്. അതിനു മുൻപ് കോൺഗ്രസ്, എൻസിപി പാർട്ടികളിലായിരുന്നു. 1987ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാണ് ആദ്യമായി ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 1989ലും 1991ലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996ൽ വീണ്ടും വിജയിച്ചെങ്കിലും തൊട്ടടുത്ത വർഷം കോണ്‍ഗ്രസിൽ നിന്നു രാജിവച്ച് ബിജെപിയിൽ ചേർന്നു. ദാമനിലെ എൻസിപി അധ്യക്ഷനായിരിക്കെയാണു രാജിവച്ച് ബിജെപിയിൽ ചേർന്നത്.

Follow Us:
Download App:
  • android
  • ios