കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് അച്ഛനിൽ നിന്ന് സംരക്ഷണം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അച്ഛൻ അശോക് പുരോഹിതിൽ നിന്നാണ് സംരക്ഷണം തേടിയത്.

ബെംഗളൂരു: ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം മൂലം അച്ഛനിൽ നിന്ന് സംരക്ഷണം തേടി മകൾ ഹൈക്കോടതിയിൽ. കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് അച്ഛനിൽ നിന്ന് സംരക്ഷണം തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. അച്ഛൻ അശോക് പുരോഹിതിൽ നിന്നാണ് സംരക്ഷണം തേടിയത്. തനിക്ക് താൽപര്യമില്ലാത്ത വിവാഹത്തിന് പിതാവ് നിർബന്ധിക്കുന്നുവെന്നാണ് കാജലിന്ർറെ വാദം. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ അച്ഛന്‍ അുവദിക്കുന്നില്ലെന്നും കാജൽ ഹൈക്കോടതിയെ അറിയിച്ചു. ബെംഗളൂരു വൈറ്റ്ഫീൽഡിലാണ് കാജൽ താമസിക്കുന്നത്. ആവശ്യം പരിഗണിച്ച കർണാടക ഹൈക്കോടതി യുവതിക്ക് സംരക്ഷണം നൽകാൻ നിർദേശം നല്‍കി. വൈറ്റ്ഫീൽഡ് പൊലീസിനാണ് കർണാടക ഹൈക്കോടതി നിർദേശം നൽകിയത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player