ദില്ലി പൊലീസിൽ പരാതി നൽകുെമന്നും ഇത്തരത്തിൽ എന്തു ചെയ്താലും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും സ്വാതി മലിവാൾ പറഞ്ഞു. 

ദില്ലി: ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിൻ്റെ വീടിന് നേർക്ക് ആക്രമണം. കാറുകൾ ആക്രമിച്ചു തകർത്തു. സ്വാതി മലിവാൾ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. താനും തന്റെ അമ്മയും വീട്ടിൽ നിന്ന് പുറത്തുപോയ സമയത്ത് അജ്ഞാതരായിട്ടുള്ള ആളുകൾ തന്റെ വീട്ടിൽ കയറി അക്രമണം നടത്തി എന്നാണ് സ്വാതി മലിവാൾ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്., ആരൊക്കെയാണ് വന്നതെന്ന് അറിയില്ല. തന്റെയും അമ്മയുടെയും കാറുകൾ അടിച്ചു തകർത്തു. തങ്ങൾ സുരക്ഷിതരല്ലെന്നും ദില്ലി പൊലീസിൽ പരാതി നൽകുെമന്നും ഇത്തരത്തിൽ എന്തു ചെയ്താലും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും സ്വാതി മലിവാൾ പറഞ്ഞു. 

ദില്ലി വനിത കമ്മീഷൻ അധ്യക്ഷയായിട്ടുള്ള സ്വാതി മലിവാൾ വിവിധ കേസുകളിൽ നിർണായക ഇടപെടലുകൾ നടത്തുന്ന വ്യക്തി കൂടിയാണ്. ഈ പശ്ചാത്തലത്തിലാണ് അവർക്ക് നേരെയുള്ള ആക്രമണം. ദില്ലിയിൽ ക്രമസമാധാന നില തകർന്നുവെന്നും വിവിധ കാര്യങ്ങളിൽ ഇടപെടൽ നടത്തുന്ന ​ഗവർണർ ദില്ലിയിലെ ക്രമസമാധാന നില നേരെയാക്കാൻ അൽപസമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അരവിന്ദ് കെജ്‍രിവാളും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ദില്ലി പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കും. 

Scroll to load tweet…