Asianet News MalayalamAsianet News Malayalam

ഇനി ദൂരദര്‍ശന്‍ കാണാം ബംഗ്ലാദേശിലും തെക്കന്‍ കൊറിയയിലും

ബംഗ്ലാദേശിന്‍റെ ബിടിവി വേള്‍ഡ്, ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്‍റെ കെബിഎസ് വേള്‍ഡ് എന്നിവ ഇന്ത്യയിലും സംപ്രേക്ഷണം ചെയ്യും. സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഡിടിഎച്ചില്‍ ചാനല്‍ ലഭ്യമാക്കും. 

DD India will be telecast in Bangladesh and south Korea
Author
Delhi, First Published Jun 19, 2019, 7:15 PM IST

ദില്ലി: ദൂരദര്‍ശന്‍ ബംഗ്ലാദേശിലും തെക്കൻ കൊറിയയിലും സംപ്രേഷണം ചെയ്യുന്നതിനുള്ള കരാറില്‍ ഇന്ത്യ ഒപ്പു വച്ചു. ഈ രാജ്യങ്ങളിലെ ഔദ്യോഗിക മാധ്യമങ്ങള്‍ ഇന്ത്യയിലും സംപ്രേഷണ ചെയ്യും. വരും വർഷങ്ങളിൽ ദൂരദർശൻ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും വാര്‍ത്താവിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 

ബംഗ്ലാദേശിന്‍റെ ബിടിവി വേള്‍ഡ്, ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്‍റെ കെബിഎസ് വേള്‍ഡ് എന്നിവ ഇന്ത്യയിലും സംപ്രേക്ഷണം ചെയ്യും. സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഡിടിഎച്ചുകളില്‍ ചാനല്‍ ലഭ്യമാക്കും. കിഴക്കേ ഇന്ത്യയില്‍ ബിടിവി (ബംഗ്ലാദേശ് ടിവി)ക്ക് പ്രേക്ഷകരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലായം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹകരണം വളര്‍ത്താനും ഇത് സഹായിക്കുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. രാജ്യത്ത് ദൂരദര്‍ശന്‍റെ സൗജന്യ ഡിഷ് സംവിധാനം 4 കോടിയിലേറെ പേര്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


 

Follow Us:
Download App:
  • android
  • ios