Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിൽ വിമതർക്ക് ആശ്വാസം: അയോഗ്യതാ നോട്ടീസിൽ മറുപടി നൽകാൻ കോടതി സമയം നീട്ടി നൽകി

ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസിൽ മറുപടി നൽകാൻ വിമത എംഎൽഎമാർക്ക് ജൂലൈ 11-ന് വൈകിട്ട് അഞ്ചര വരെ കോടതി സമയം നൽകി

Deadline Pushed To July 12 Court Relief For Rebel Sena MLAs
Author
Delhi, First Published Jun 27, 2022, 4:10 PM IST

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ (maharahstra Political Crisis) വിമത എംഎൽഎമാർക്ക് താത്കാലിക ആശ്വാസം. ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസിൽ മറുപടി നൽകാൻ വിമത എംഎൽഎമാർക്ക് ജൂലൈ 11-ന് വൈകിട്ട് അഞ്ചര വരെ കോടതി സമയം നൽകി. അതുവരെ വിമത എംഎൽഎമാർക്ക് നേരെ നടപടി എടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിൻ്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നൽകിയത്. കേസുമായി ബന്ധപ്പെട്ട അഞ്ച് കക്ഷികൾക്ക് നോട്ടീസ് അയച്ച കോടതി അടുത്ത മാസം 12-ന് ഹർജി വീണ്ടും പരിഗണിക്കും. 

എംഎൽഎമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വത്തിനും സംരക്ഷണം നൽകാനും ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിമത എംഎൽഎമാർ ഗുവാഹത്തിയിലേക്ക് മാറിയതോടെ നാട്ടിൽ ഇവരുടെ വീടുകൾക്കും മറ്റും ശിവസേനാ പ്രവർത്തകരിൽ നിന്നും കനത്ത ഭീഷണിയാണ് നേരിടേണ്ടി വന്നത്. പലയിടത്തും എംഎൽഎമാരുടെ വീടുകളും ഓഫീസും ആക്രമിക്കപ്പെടുന്ന നിലയുണ്ടായി. 

അനുനയനീക്കം ഉപേക്ഷിച്ച് ഉദ്ധവ് താക്കറെയും ശിവസേനയും തിരിച്ചടിക്കാൻ ആരംഭിച്ചതോടെ എക്നാഥ് ഷിൻഡേ ക്യാംപ് സമ്മർദ്ദത്തിലായിരുന്നു. ഉദ്ധവ് താക്കറെയും ആദിത്യതാക്കറെയും ഒഴികെ മുഴുവൻ മന്ത്രിമാരും ഷിൻഡേയ്ക്കൊപ്പം ചേർന്നെങ്കിലും പാർട്ടി പിളർത്താനാവില്ലെന്ന നിയമോപദ്ദേശമാണ് ഷിൻഡേ ക്യാംപിന് ലഭിച്ചത് മറ്റൊരു പാർട്ടിയിൽ ചേരുകയോ പുതിയ പാർട്ടി രൂപീകരിക്കുകയോ ചെയ്യണമെന്ന സ്ഥിതിയി. എന്തു വേണമെന്ന ആശയക്കുഴപ്പത്തിൽ നിൽ്ക്കുമ്പോൾ ആണ് അടുത്ത നീക്കം നടത്താൻ കോടതി ഉത്തരവിലൂടെ കുറച്ച് സമയം ഷിൻഡേ ക്യാംപിന് കിട്ടുന്നത്. 

ഇന്ന് വിമതഎംഎൽഎമാരുടെ ഹർജി സുപ്രീംകോടതി പരിഗണിച്ചപ്പോൾ വിമത എംഎൽഎമാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നിരജ് കിഷൻ കൗളും ഉദ്ധവ് താക്കറെയ്ക്ക് വേണ്ടി കോണ്ഗ്രസ് നേതാവ് കൂടിയായ സീനിയർ അഭിഭാഷകൻ മനു അഭിഷേക് സിഖ്വിയും ഹാജരായി. 

നിരജ് കിഷൻ  കൗളിൻ്റെ വാദങ്ങൾ - 
വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നടപടി നിയമപരമായി നിലനിൽക്കില്ല. നോട്ടീസിന് നിയമം അനുസരിക്കുന്ന സമയപരിധി നൽകിയിട്ടില്ല. ഭരണഘടനയിലെ 32-ാം അനുച്ഛേദത്തിൻ്റെ ലംഘനമാണിത്.  മഹാരാഷ്ട്രസർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായി കഴിഞ്ഞു ന്യൂനപക്ഷ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. വിമത എംഎൽഎമാരെ പാർട്ടി വക്താവ് ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളത്. പാർട്ടി മീറ്റിംഗിൽ പങ്കെടുക്കാത്തത് കൊണ്ട് മാത്രം തൻ്റെ കക്ഷികളെ അയോഗ്യരാക്കാൻ സ്പിക്കർ നടപടി തുടങ്ങിയത്.സ്വഭാവിക നീതിയുടെ നിഷേധമാണ് ഇവിടെ നടന്നത്. 

സർക്കാർ ന്യൂനപക്ഷ നിലവിലെ സ്ഥിതിയാണ് ഇപ്പോൾ സ്വന്തം നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിമത എംഎൽഎർക്കെതിരെ നടപടിയെടുക്കാൻ സ്പീക്കർക്കോ ഡെപ്യൂട്ടി സ്പീക്കർക്കോ സാധിക്കില്ല. മഹാരാഷ്ട്ര നിയമ നിർമ്മാണ സഭയുടെ ചട്ടങ്ങൾ മറികടന്നുള്ളതാണ് അയോഗ്യതാ നടപടി.

ഉദ്ധവിനായി അഭിഭാ മനു അഭിഷേക് സിഖ്വി അനുഛേദം 212 അനുസരിച്ച് സ്പീക്കറുടെ തീരുമാനത്തിൽ കോടതി ഇടപെടലിന് ഭരണഘടനപരമായി പരിമിതിയുണ്ടെന്ന്. ഡെ. സ്പിക്കറിനെതിരായി വിമത എം എൽ എ മാർ അയച്ച കത്ത് നിയമപരമായി നില നിൽക്കുന്നതല്ലെന്നും അദ്ദേഹം വാദിച്ചു. വിമത എംഎൽഎമാർ നോട്ടീസ് അയച്ചത് നിയമസഭാ സെക്രട്ടറിക്ക് അല്ലെന്നും എവിടെ നിന്നോ ഒരു ഇമെയിൽ ആണ് അയച്ചത് ഡെപ്യൂട്ടി സ്പീക്കർക്കായി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ ചൂണ്ടിക്കാട്ടി.
 
അഭിഭാഷകരുടെ വാദങ്ങൾക്കിടെ വിവിധ ചോദ്യങ്ങൾ കോടതിയിൽ നിന്നും അഭിഭാഷകർക്ക് നേരെയുണ്ടായി. ഡെപ്യൂട്ടി സ്പീക്കറിന് മുന്നിൽ ഈ വാദങ്ങൾ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് കോടതി  വിമതർക്കായി വാദിച്ച എൻ.കെ കൌളിനോട് ചോദിച്ചു. ഡെപ്യൂട്ടി സ്പീക്കറിൻ്റെ അഭിഭാഷകനോട് രേഖകൾക്കായി നോട്ടീസ് നൽകണോ എന്ന് കോടതി ചോദിച്ചു. നോട്ടീസിനെ സംബന്ധിച്ച് സത്യവാങ് മൂലം  നൽകാൻ കോടതി നിർദ്ദേശിച്ചു. ഇതിൽ വിശദമായ സത്യവാങ് മൂലം നൽകുമെന്ന് രാജീവ് ധവാൻ കോടതിയെ അറിയിച്ചു. ഇതിന് ശേഷമാണ് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.


 

Follow Us:
Download App:
  • android
  • ios