Asianet News MalayalamAsianet News Malayalam

ബീഹാറിൽ ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം 40 ആയി

 മസ്തിഷ്കജ്വരം മൂലം 84 കുട്ടികള്‍ ബീഹാറില്‍ ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞു. ഇതിനൊപ്പമാണ് ഉഷ്ണക്കാറ്റിലും കൂട്ടമരണങ്ങള്‍ ഉണ്ടാവുന്നത്. 

death toll in heat wave risen to 40
Author
Patna, First Published Jun 16, 2019, 7:19 PM IST

പാറ്റ്ന: ബീഹാറിൽ ഉഷ്ണക്കാറ്റിൽ മരിച്ചവരുടെ എണ്ണം നാല്പതായി. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഔറംഗബാദിൽ മാത്രം 27 പേർ ചൂട് കാരണം മരിച്ചു. സംസ്ഥാനത്തിൻറെ പല ഭാഗത്തും കടുത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

തലസ്ഥാനമായ പാറ്റ്നയിൽ 46.6 ഡിഗ്രിയും ഗയയിൽ 45.2 ഡിഗ്രിയും രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജില്ല മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകി. ഉഷ്ണാഘാതം മൂലം മരണങ്ങളുണ്ടാവുന്നത് ദൗർഭാഗ്യകരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പ്രതികരിച്ചു.

 കൊടും ചൂടത്ത് ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മസ്തിഷ്കജ്വരം മൂലം 84 കുട്ടികള്‍ ബീഹാറില്‍ ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞു. ഇതിനൊപ്പമാണ് ഉഷ്ണക്കാറ്റിലും കൂട്ടമരണങ്ങള്‍ ഉണ്ടാവുന്നത്. 

Follow Us:
Download App:
  • android
  • ios