കാലാവധി ബാക്കി നില്‍ക്കേയാണ് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായ അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേർന്നത്.

ദില്ലി: തനിക്കെതിരായ വിമർശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നും കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജ‍ഡ്ജിയും ബിജെപി സ്ഥാനാർത്ഥിയുമായ അഭിജിത്ത് ഗംഗോപാധ്യായ. ബിജെപി ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയാണ് അതിനാലാണ് പാര്‍ട്ടിയില്‍ ചേരാൻ തീരുമാനിച്ചത്. തംലൂക്കിലെ മത്സരം കടുത്തതല്ല. ഫലം വരുമ്പോൾ അത് വ്യക്തമാകുമെന്നും അഭിജിത്ത് ഗംഗോപാധ്യയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാലാവധി ബാക്കി നില്‍ക്കേയാണ് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായ അഭിജിത്ത് ഗംഗോപാധ്യായ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേർന്നത്.

തനിക്കെതിരായ വിമർശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മറുപടി നല്‍കേണ്ട കാര്യമില്ലെന്നും പറഞ്ഞ അദ്ദേഹം ജ‍ഡ്ജിയായിരുന്നപ്പോള്‍ താന്‍ രാഷ്ട്രീയ ചായ്വ് കാണിച്ചെന്ന ആരോപണം ഉണ്ടായിരുന്നില്ലെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോഴാണ് ആരോപണം ഉയർന്നതെന്നും ചൂണ്ടിക്കാട്ടി. ബിജെപിയില്‍ ചേരാൻ തീരുമാനമെടുത്തത് ബിജെപി ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയായതിനാല്ലാണ്. അധ്യാപക നിയമന അഴിമതി ആദ്യം പുറത്ത് കൊണ്ട് വന്നത് ഞാനാണ്. എത്രപേർക്ക് അനധികൃതമായി ജോലി കിട്ടിയെന്ന് വെളിപ്പെടുത്താൻ പോലും ടിഎംസി തയ്യാറല്ല. സന്ദേശ്ഖലി തെര‍ഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമെന്നും അഭിജിത്ത് ​ഗം​ഗോപാധ്യായ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.