Asianet News MalayalamAsianet News Malayalam

സുരക്ഷ വിലയിരുത്താൻ രാജ്നാഥ് സിങ് ജമ്മുകശ്മീരില്‍, ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച

കരസേന മേധാവി മനോജ് പാണ്ഡെയും കരസേന മേധാവിക്ക് ഒപ്പമുണ്ട്. പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് കരസേന മേധാവി ജമ്മു കശ്മീരിലെത്തുന്നത്. 

Defence Minister Rajnath Singh reached Jammu kashmir to review security situation apn
Author
First Published Dec 27, 2023, 1:10 PM IST

ദില്ലി : പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീരില്‍ എത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രതിരോധ മന്ത്രി ജമ്മുകശ്മീരിലെ സുരക്ഷയും വിലയിരുത്തും. കരസേന മേധാവി മനോജ് പാണ്ഡെയും കരസേന മേധാവിക്ക് ഒപ്പമുണ്ട്. പുതിയ സാഹചര്യത്തിൽ കൂടുതല്‍ കരുതിയിരിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സൈന്യത്തിന് നിര്‍ദ്ദേശം നൽകി. 

സൈന്യത്തിന് സർക്കാരിന്‍റെ പൂര്‍ണ പിന്തുണയുണ്ട്. ഓരോ സൈനികനും രാജ്യത്തിന് പ്രധാനപ്പെട്ടതാണെന്നും പ്രതിരോധമന്ത്രി കശ്മീരിൽ പറഞ്ഞു. പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് കരസേന മേധാവി ജമ്മു കശ്മീരിലെത്തുന്നത്. ലെഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹയുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം ജമ്മുകശ്മീരില്‍ പ്രതിരോധമന്ത്രിയുടെ സന്ദർശനം നടക്കാനിരിക്കെ ബരാമുള്ള ശ്രീനഗർ ഹൈവേയില്‍ സുരക്ഷ സേന ബോംബ് കണ്ടെടുത്തു. 

#WATCH | Defence Minister Rajnath Singh and Chief of the Army Staff, General Manoj Pande arrive at Jammu.

Defence Minister will visit Rajouri today to review the on-ground situation there. pic.twitter.com/KTGgVdpsDZ

— ANI (@ANI) December 27, 2023

 

36 ദിവസം പ്രായമുളള കുഞ്ഞിനെ കൊന്നത് സ്വന്തം അമ്മ; രോഗിയായ കുഞ്ഞിനെ വളര്‍ത്താൻ നിവര്‍ത്തിയില്ലെന്ന് മൊഴി

 

Latest Videos
Follow Us:
Download App:
  • android
  • ios