ദില്ലി: ദില്ലിയിൽ അന്തരീക്ഷ മലിനീകരണം തടയാനുള്ള കര്‍ശന നടപടികള്‍ ആരംഭിച്ചിട്ടും ഫലമില്ല. അന്തരീക്ഷ മലിനീകരണം വീണ്ടും അപകടകരമായ അവസ്ഥയിലെത്തി. ദില്ലിയില്‍ പലയിടത്തും അന്തരീക്ഷത്തിലെ വിഷപുകയുടെ അളവ് വീണ്ടും കൂടിയതായി റിപ്പോര്‍ട്ട്.  മലിനീകരണ തോത് നഗരത്തിൽ പലയിടത്തും 450-500 പോയന്‍റിന് ഇടയിലെത്തി നില്‍ക്കുകയാണ്. 

ദില്ലിയിലെ വിഷവായു: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിര്‍ത്തിപ്പൊരിച്ച് സുപ്രീംകോടതി...

കാര്‍ഷികാവശിഷിടങ്ങള്‍കത്തിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശങ്ങളുണ്ടായിരുന്നിട്ടും ദില്ലിയുടെ അയല്‍ സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന നിര്‍ദ്ദേശം പാലിക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷ പ്രതികരണം നടത്തിയിരുന്നു. പഞ്ചാബിലെ കർഷകർ വൈക്കോൽ കത്തിക്കുന്നത് നിർത്താൻ തയ്യാറാകുന്നില്ലെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ദില്ലി വായുമലിനീകരണം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിമര്‍ശനം

കഴിഞ്ഞ നവംബര്‍ 6 ന് സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. സ്വമേധയാ കേസെടുത്ത സുപ്രീംകോടതി പഞ്ചാബ് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ വിളിച്ചുവരുത്തി അതിരൂക്ഷമായി വിമര്‍ശിച്ചു. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ കര്‍ഷകര്‍ക്ക് ഇന്‍സെന്‍റീവ് വരെ കൊടുക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായി. ഇത്രയേറെ നടപടികളുണ്ടായിട്ടും ദില്ലിയിലെ അയല്‍സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുകയാണ്. 

ദില്ലിയിലെ വായു മലിനീകരണം: അയൽസംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നു...