ദില്ലി വായു മലിനീകരണത്തിന് കാരണമായ വൈക്കോൽ കത്തിക്കല്‍ തടയാന്‍ നടപടിയെടുക്കാത്തതിൽ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. 

ദില്ലി: ദില്ലി വായു മലിനീകരണത്തിന് കാരണമായ വൈക്കോൽ കത്തിക്കല്‍ തടയാന്‍ നടപടിയെടുക്കാത്തതിൽ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിർദ്ദേശിച്ചു. കത്തിക്കല്‍ തടയാൻ വായു ഗുണനിലവാര കമ്മീഷൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മൂന്നുവര്‍‌ഷമായിട്ടും സംസ്ഥാനങ്ങൾ അവ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത് രാഷ്ട്രീയ പ്രശ്നമല്ല, രാഷ്ട്രീയ പരിഗണനകളൊന്നും ബാധകമല്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Asianet News Live | Kannur ADM Death | P Sarin | Kerala Byelection | Malayalam News Live |