ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണം തീരാൻ നാലു ദിവസം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കാൻ ഒരുങ്ങി കോൺഗ്രസ്‌. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് ദില്ലിയിലെ പിസിസി ഓഫീസിലാണ് ചടങ്ങ്. ആം ആദ്മി റിപ്പോർട്ട്‌ കാർഡും ബിജെപി പ്രകടന പത്രികയും നേരത്തെ പുറത്തിറക്കിയിരുന്നു. 

വയോജനങ്ങൾക്ക് 5,000 രൂപ പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടാകുമെന്നാണ് സൂചനകൾ. നേരത്തെ ദില്ലിയുടെ മനസ്സ് കോൺഗ്രസിന് ഒപ്പം എന്ന പരിപാടി കോൺഗ്രസ്‌ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രകടന പത്രിക തയാറാക്കൽ ആയിരുന്നു ലക്ഷ്യം.