നാഗ്പൂര്‍: ഗുരുതര തകരാറുമൂലം യാത്ര ഒഴിവാക്കിയ ഇന്‍റിഗോ വിമാനത്തില്‍ കേന്ദ്രമന്ച്രി നിതിന്‍ ഗഡ്കരിയും. പറക്കുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റ് വിമാനത്തിന്‍റെ തകരാര്‍ കണ്ടെത്തിയത്. 

ഇന്‍റിഗോ 6ഇ 636 എന്ന വിമാനം നാഗ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടിയലാണ് തകരാറുണ്ടെന്ന് പൈലറ്റ് വിവരം നല്‍കിയത്. ഇതോടെ പൈലറ്റ് യാത്ര ഒഴിവാക്കുകയും റണ്‍വെയില്‍ നിന്ന് തിരിച്ചുപോകുകയും ചെയ്തു. 

വിമാനത്തിലുണ്ടായിരുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കം മുഴുവന്‍ യാത്രികരും മറ്റൊരു വിമാനത്തിനായി വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്. നാഗ്പൂപൂരില്‍ നിന്നുള്ള ലോക്സഭാ എംപിയാണ് നിതിന്‍ ഗഡ്കരി.