Asianet News MalayalamAsianet News Malayalam

വീട്ടിലിരിപ്പ് കൊവിഡിനെ തുരത്തുക മാത്രമല്ല; ദില്ലിയടക്കുള്ള നഗരങ്ങളില്‍ കുറച്ചുനാള്‍ ശുദ്ധവായു ശ്വസിക്കാം

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ അതീവ ജാഗ്രതയിലാണ്. ഇന്ത്യയിലും വലിയ മുന്‍കരുതള്‍ നടപടികളാണ് സ്വീകരിച്ചിട്ടുണ്ട്. 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണമായും രാജ്യം അടച്ചിട്ടിരിക്കുകയാണ്. കൊവിഡിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങളോട് വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
 

Delhi breathes cleaner air as lockdown brings down pollution levels significantly
Author
Delhi, First Published Mar 26, 2020, 4:33 PM IST

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ അതീവ ജാഗ്രതയിലാണ്. ഇന്ത്യയിലും വലിയ മുന്‍കരുതള്‍ നടപടികളാണ് സ്വീകരിച്ചിട്ടുണ്ട്. 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണമായും രാജ്യം അടച്ചിട്ടിരിക്കുകയാണ്. കൊവിഡിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങളോട് വീടിന് പുറത്തേക്ക് ഇറങ്ങരുതെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങാതിരിക്കുന്നതിലൂടെ കൊവിഡിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നതിനൊപ്പം മറ്റു ചില ഗുണങ്ങളും ഉണ്ടാകുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ദില്ലിയില്‍ മലിനീകരണ തോതില്‍ വന്‍ കുറവുവന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും ദില്ലി നാഷണല്‍ കാപ്പിറ്റല്‍ റീജിയനില്‍ ലോക്ഡൗണ്‍ വലിയ മാറ്റമുണ്ടാക്കി. ഉത്സവ സീസണായി ഒക്ടോബര് നവമ്പര്‍ മാസങ്ങളില്‍ ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പൈട്ടിരുന്നു. ഈ നിലയില്‍ നിന്ന് സ്വാഭാവിക നിലയിലേക്ക് അന്തരീക്ഷവായു നിലവാരം എത്തിയെന്ന് കണക്കുകള്‍ പറയുന്നു. 

നിലവില്‍ 72 ആണ് അന്തരീക്ഷവായു നിലവാര സൂചിക(എക്യുഐ). ഇത് ഉത്സവ സീസണില്‍ 600 വരെയെത്തിയിരുന്നു. എക്യുഐ 0-50 വരെ നല്ല അന്തരീക്ഷ വായു, 51-100 വരെ തൃപ്തികരമായ അന്തരീക്ഷവായു നിലവാരം, 101-200 വരെ മിത നിലവാരം, 2001- 300 വരെ മോശം നിലവാരം, 3001-400 വരെ വളരെ മോശം നിലവാരം, 401-500 വരെ അപകടകരമായ വായു നിലവാരം എന്നിങ്ങനെയുമാണ് കണക്കാക്കുന്നത്.

ദില്ലിയില്‍ മാത്രമല്ല ഈ മാറ്റമുണ്ടായിരിക്കുന്നത്. കൊല്‍ക്കത്തയിലും മുംബൈയിലും സമാനമായ മാറ്റമുണ്ടായി. മോഡറേരറ്റ് നിലവാരത്തിലിരുന്ന കൊല്‍ക്കത്തയിലെയും ചെന്നൈയിലേയും അന്തരീക്ഷവായു നിലവാരം മാര്‍ച്ച് 23ന് തൃപ്തികരമായ അവസ്ഥയിലേക്കെത്തി. അതേസമയം ഇത് സ്ഥായിയാ മാറ്റമല്ലെന്നും നിലവില്‍ സാഹചര്യം മാറിയാല്‍ വീണ്ടും മലിനീകരണ തോത് വര്‍ധിക്കുമെന്നും വിദഗ്ധര്‍ ചൂട്ടിക്കാട്ടുന്നു.
 

Follow Us:
Download App:
  • android
  • ios