ബോയ്സ് ലോക്കര്‍ റൂം വിവാദത്തിലും വിദ്യാര്‍ത്ഥി സഫൂറാ സര്‍ഗാറിനെ തടവിലാക്കിയ വിഷയത്തിലും സ്വാതി പ്രതികരിച്ചിരുന്നു...

ദില്ലി: ദില്ലി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) അധ്യക്ഷയ്ക്ക് നേരെ വധഭീഷണി. ബോയ്സ് ലോക്കര്‍ റൂം വിവാദത്തിലും വിദ്യാര്‍ത്ഥി സഫൂറാ സര്‍ഗാറിനെ തടവിലാക്കിയ വിഷയത്തിലും പ്രതികരിച്ചതിന് പിന്നാലെയാണ് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന് നേരെ വധഭീഷണി ഉയര്‍ന്നത്. 

സംഭവത്തില്‍ സ്വാതി മലിവാല്‍ ദില്ലി സൈബര്‍ ക്രൈമില്‍ പരാതി നല്‍കി. സ്വാതിയുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്കാണ് വധഭീഷണി സന്ദേശമെത്തിയത്. തന്നെ ഉപദ്രവിക്കുമെന്നും കൊലപ്പെടുത്തുമെന്നുമുള്ള സന്ദേശമാണ് അയാള്‍ അയച്ചത്. ഇയാളെ ഉടന്‍ പിടികൂടി അറസ്റ്റ് ചെയ്യണമെന്നും മലിവാള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.