പ്രതികൾക്കെതിരെ ചുമത്തിയ ക്രിമിനൽ ​ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. യുവതിയുടെ ആത്മഹത്യക്ക് കാരണം പ്രതികളാണെന്ന വാദവും തെളിയിക്കിനായില്ല.

ദില്ലി: എയർഹോസ്റ്റസ് ഗീതിക ശർമ്മയുടെ ആത്മഹത്യ ചെയ്ത കേസിൽ ഹരിയാന മുൻ മന്ത്രി ഗോപാൽ ഗോയൽ കാണ്ഡ ഉൾപ്പെടെ രണ്ടുപേരെ ദില്ലി ഹൈക്കോടതി കുറ്റവിമുക്തരാക്കി. ആത്മഹത്യാപ്രേരണക്കുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയത്. എയർ ഹോസ്റ്റസ് മറ്റു കാരണങ്ങളാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ആത്മഹത്യാ പ്രേരണ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി എല്ലാ കുറ്റങ്ങളിൽ നിന്നും ഗോപാൽ കാണ്ഡയുടെ സഹായി അരുണ ഛദ്ദയെ കോടതി വെറുതെവിട്ടു.

ഗോപാൽ കാണ്ഡയുടെ എംഎൽഡിആർ എയർലൈൻസിലെ എയർ ഹോസ്റ്റസും പിന്നീട് അദ്ദേഹത്തിന്റെ കമ്പനിയുടെ ഡയറക്ടറമായിരുന്ന ഗീതിക ശർമ്മയെ 2012 ഓഗസ്റ്റ് 5 ന് വടക്കുപടിഞ്ഞാറൻ ദില്ലിയിലെ അശോക് വിഹാറിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപാൽ കാണ്ഡയുടെയും അരുണ ഛദ്ദയുടെയും പീഡനം കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മകളുടെ മരണത്തിന് ആറ് മാസത്തിന് ശേഷം ഗീതിക ശർമ്മയുടെ അമ്മയും ആത്മഹത്യ ചെയ്തു.

പ്രതികൾക്കെതിരെ ചുമത്തിയ ക്രിമിനൽ ​ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. യുവതിയുടെ ആത്മഹത്യക്ക് കാരണം പ്രതികളാണെന്ന വാദവും തെളിയിക്കിനായില്ല. മുൻ എയർ ഹോസ്റ്റസ് പ്രതിയായ അരുണ ഛദ്ദയുമായി സൗഹൃദത്തിലായിരുന്നുവെന്ന് കോടതി പറഞ്ഞു. സ്വകാര്യ രഹസ്യങ്ങൾ വരെ പങ്കുവെക്കുന്ന സൗഹൃദമായിരുന്നു അരുണയും ​ഗീതികയും തമ്മിലുണ്ടായിരുന്നതെന്നും കോടതി വിധിയിൽ പറഞ്ഞു. 

2012 മാർച്ചിൽ അവിവാഹിതയായ ഗീതിക ശർമ്മ ​ഗർഭഛിദ്രം നടത്താനായി ക്ലിനിക്കിൽ എത്തിയത് തെളിവെടുപ്പിൽ ഡോക്ടർ സമ്മതിച്ചു. അതുകൊണ്ടുതന്നെ ഗീതിക ശർമ്മയുമായി ശാരീരിക ബന്ധമുണ്ടായിരുന്ന വ്യക്തിയെക്കുറിച്ച് അരുണ ഛദ്ദ അറിഞ്ഞിരിക്കാനുള്ള സാധ്യത ശക്തമാണ്. 2012 ഓഗസ്റ്റ് 3, 4 തീയതികളിൽ അരുണ ഛദ്ദയും ഗോപാൽ ഗോയൽ കാണ്ഡയും ​ഗീതികയുടെ അമ്മയോട് വസ്തുത വെളിപ്പെടുത്താൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ, ബന്ധുക്കളിൽ നിന്നുള്ള എതിർപ്പ് കാരണം അമ്മ ബന്ധത്തെ എതിർത്തിരിക്കാമെന്നും മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ ഗീതിക ശർമ്മയും അമ്മയും തമ്മിൽ വഴക്കുണ്ടാക്കുകയും അതിനുശേഷം ഗീതിക ശർമ്മ ആത്മഹത്യ ചെയ്യുകയും ചെയ്തു എന്ന സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. 

ദുബായിലേക്ക് വിസിറ്റ് വിസ, കുവൈറ്റ് വിസയടിച്ച് പേജ് തുന്നിച്ചേര്‍ത്ത് മനുഷ്യക്കടത്ത്, ഒരാള്‍ കൂടി പിടിയിൽ

ജീവിതത്തിൽ പിരിമുറുക്കവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന വ്യക്തിയിൽ നിന്ന് വിവേകമുള്ളവരാരും ആനുകൂല്യങ്ങൾ സ്വീകരിക്കുകയോ അവർക്കൊപ്പം ഇടപഴകാനോ സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗീതിക ശർമ്മയെ ഡയറക്‌ടറായി നിയമിച്ചത് ആരോപണ വിധേയരായ പ്രതിയാണ്. ഗീതിക ശർമക്ക് ബിഎംഡബ്ല്യു കാർ നൽകികയും എംബിഎ കോഴ്‌സ് പഠിക്കാൻ സാഹചര്യമൊരുക്കകയും സിം​ഗപ്പൂരിലേക്ക് കൂടെ കൊണ്ടുപോകുകയും ചെയ്തെന്നും കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ പ്രതി ​ഗീതിക ശർമയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നടപടി സ്വീകരിച്ചെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു.