അറസ്റ്റിലായ കശ്മീര്‍ സ്വദേശികള്‍ ഹിസ്ബുൾ മുജാഹിദീന് വേണ്ടി പ്രവർത്തിക്കുന്നവരാണ്. ആളുകളെ കൊലപ്പെടുത്തുന്ന ചുമതലയാണ് പഞ്ചാബ് സ്വദേശികൾക്ക് ഉണ്ടായിരുന്നത്.
ദില്ലി: ദില്ലിയിലെ ഭീകരരുടെ അറസ്റ്റിന് കർഷക പ്രതിഷേധവുമായി ബന്ധമില്ലെന്ന് ദില്ലി ഡിസിപി പ്രമോദ് കുശ്വാഹ. രണ്ട് പഞ്ചാബ് സ്വദേശികളും മൂന്ന് കശ്മീര്‍ സ്വദേശികളുമാണ് തോക്കുകളും മയക്കുമരുന്നുമായി ദില്ലി പൊലീസിന്‍റെ പിടിയിലായത്. പ്രതികൾ മയക്കുമരുന്ന് വിൽപ്പന നടത്തിയാണ് ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതെന്ന് ഡിസിപി പറഞ്ഞു.
അറസ്റ്റിലായ കശ്മീര്‍ സ്വദേശികള്‍ ഹിസ്ബുൾ മുജാഹിദീന് വേണ്ടി പ്രവർത്തിക്കുന്നവരാണ്. ആളുകളെ കൊലപ്പെടുത്തുന്ന ചുമതലയാണ് പഞ്ചാബ് സ്വദേശികൾക്ക് ഉണ്ടായിരുന്നത്. കശ്മീരിലെ ഭീകരവാദവുമായി ഖലിസ്ഥാന്‍ മുന്നേറ്റത്തെ ഐഎസ്ഐ എങ്ങനെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണ് ഇതെന്ന് വാർത്താസമ്മേളനത്തില്‍ ദില്ലി ഡിസിപി പ്രമോദ് കുശ്വാഹ പറഞ്ഞു. അറസ്റ്റിലായ സംഘത്തിലെ രണ്ട് പേര്‍ക്ക് ശൗര്യ ചക്ര പുരസ്കാര ജേതാവ് ബല്‍വിന്ദര്‍ സിങിന്‍റെ കൊലപാതകവുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.
