രണ്ടരമാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ വൻ ​ഗർത്തങ്ങൾ. 12,000 കോടി രൂപ ചെലവിട്ട് നിർമിച്ച ഹൈവേയിലെ ചില ഭാ​ഗങ്ങളിലാണ് റോഡ് തകർന്ന് വൻ ​ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. 

ന്യൂഡൽഹി: രണ്ടരമാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ വൻ ​ഗർത്തങ്ങൾ. 12,000 കോടി രൂപ ചെലവിട്ട് നിർമിച്ച ഹൈവേയിലെ ചില ഭാ​ഗങ്ങളിലാണ് റോഡ് തകർന്ന് വൻ ​ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ അഴിമതി ആരോപിച്ച് കേന്ദ്രസർക്കാരിനെതിരേ കോൺ​ഗ്രസ് രം​ഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏപ്രിൽ 14-നാണ് പുതിയ ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. 213 കിലോമീറ്റർ ദൂരത്തിൽ ആറുവരിപ്പാത നിർമിക്കാൻ 12,000 കോടി രൂപയായിരുന്നു ചെലവഴിച്ചത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസങ്ങൾക്കുള്ളിൽ റോഡ് തകർന്നത് നിർമാണത്തിൽ അഴിമതി നടന്നുവെന്നതിന്റെ തെളിവാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ​ഹൈവേയിൽ രൂപപ്പെട്ട ​ഗർത്തങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കോൺ​ഗ്രസ് ഔദ്യോ​ഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത് ആദ്യത്തെ സംഭവമല്ലെന്നും രാജ്യത്താകെ പാലങ്ങളും റോഡുകളും വാട്ടർടാങ്കുകളും റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ പദ്ധതികളെല്ലാം തകർന്നുവീഴുകയാണെന്നും കോൺ​ഗ്രസ് ആരോപിച്ചു.

Scroll to load tweet…