Asianet News MalayalamAsianet News Malayalam

ആവശ്യപ്പെടുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ച് നല്‍കാന്‍ തീരുമാനിച്ച് ഈ സംസ്ഥാനം

മൊബൈല്‍ ആപ് വഴിയും വെബ്‌സൈറ്റ് വഴിയും ലഭിക്കുന്ന ഓര്‍ഡര്‍റുകള്‍ മാത്രമേ ഹോം ഡെലിവറിയായി നല്‍കൂ. ഹോസ്റ്റലുകള്‍, ഓഫിസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് ഹോം ഡെലിവറി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
 

Delhi Government Allows Home Delivery Of Alcohol
Author
New Delhi, First Published Jun 1, 2021, 11:33 AM IST

ദില്ലി: ദില്ലിയില്‍ മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍. ഇന്ത്യന്‍, വിദേശ നിര്‍മ്മിത മദ്യം ഹോം ഡെലിവറിയായി നല്‍കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ വഴിയും മദ്യത്തിന് ഓര്‍ഡര്‍ നല്‍കാം. ഇതിനായി എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്തി. മൊബൈല്‍ ആപ് വഴിയും വെബ്‌സൈറ്റ് വഴിയും ലഭിക്കുന്ന ഓര്‍ഡര്‍റുകള്‍ മാത്രമേ ഹോം ഡെലിവറിയായി നല്‍കൂ. ഹോസ്റ്റലുകള്‍, ഓഫിസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് ഹോം ഡെലിവറി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

എല്‍-3 ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് ഹോം ഡെലിവറിക്ക് അനുമതി. സിറ്റിക്ക് പുറത്തുള്ള മദ്യഷാപ്പുകള്‍ക്ക് അനുമതിയില്ല. ടെറസ്, ക്ലബ്‌സ്, ബാറുകള്‍, റെസ്റ്ററന്റുകള്‍ എന്നിവിടങ്ങളിലും മദ്യം വിളമ്പാന്‍ ലൈസന്‍സികള്‍ക്ക് അനുമതി നല്‍കി. 2010 മുതല്‍ ദില്ലിയില്‍ മദ്യം ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിരുന്നെങ്കിലും ആരംഭിച്ചിരുന്നില്ല. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനം ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഘട്ടംഘട്ടമായി അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചെങ്കിലും ജൂണ്‍ ഏഴുവരെ ലോക്ക്ഡൗണ്‍ തുടരും. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളും മദ്യം ഹോംഡോലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാന്‍ മദ്യം ഹോം ഡെലിവറിയായി നല്‍കുന്നത് പരിഗണിക്കണമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios