Asianet News MalayalamAsianet News Malayalam

അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങൾ ഇനി ദില്ലി സർക്കാർ ഓഫീസുകളിൽ, പ്രഖ്യാപിച്ച് കെജ്രിവാൾ

സർക്കാർ ഓഫീസുകളിലുള്ള രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ ഒഴിവാക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. 

Delhi government offices will have br ambedkar and bhagat singh photos says arvind kejriwal
Author
Delhi, First Published Jan 25, 2022, 12:58 PM IST

ദില്ലി: ദില്ലി സർക്കാറിന് കീഴിലെ എല്ലാ ഓഫീസുകളിലും ബി ആർ അംബേദ്കറിന്റെയും (BR Ambedkar) ഭഗത് സിംഗിന്റെയും ( Bhagat Singh) ചിത്രങ്ങൾ സ്ഥാപിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ (Delhi CM Arvind Kejriwal) പ്രഖ്യാപനം. സർക്കാർ ഓഫീസുകളിലുള്ള മുൻ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ ഒഴിവാക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. റിപ്ലബ്ലിക് ദിനതലേന്നാണ് ദില്ലി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 

അംബേദ്കറും ഭഗത് സിംഗുമാണ് തന്നെ ഏറെ സ്വാധീനിച്ച രണ്ട് വ്യക്തിത്വങ്ങളെന്ന് കെജ്രിവാൾ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് എല്ലാ പ്രതിസന്ധികളെയും മറികടന്നാണ് അംബേദ്ക്കർ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലും കൊളംബിയ യൂണിവേഴ്സിറ്റിയിലും പഠനം പൂർത്തിയാക്കിയത്. രാജ്യത്തിന് വേണ്ടി വലിയ സ്വപ്നങ്ങൾ കാണുകയെന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും നമ്മൾ പഠിക്കേണ്ട ഒരു കാര്യം. നമ്മുടെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണം. എല്ലാ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെന്ന ബി ആർ അംബേദ്കറിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടണം. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ദില്ലി സർക്കാർ നടത്തുന്നത്. വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 7 വർഷങ്ങൾക്കിടെ വിപ്ലവം കൊണ്ടുവരാൻ ദില്ലി സർക്കാരിന് സാധിച്ചുവെന്നും കെജ്രിവാൾ അവകാശപ്പെട്ടു. 

 

Follow Us:
Download App:
  • android
  • ios